play-sharp-fill
വൈദ്യുത പോസ്റ്റ് ചതിച്ചു: റോഡ് ഇടിഞ്ഞു; പുലിക്കുട്ടിശേരി – പരിപ്പ് റോഡ് തകർന്നു

വൈദ്യുത പോസ്റ്റ് ചതിച്ചു: റോഡ് ഇടിഞ്ഞു; പുലിക്കുട്ടിശേരി – പരിപ്പ് റോഡ് തകർന്നു

സ്വന്തം ലേഖകൻ

കോട്ടയം: അപകടാവസ്ഥയിലായ പോസ്റ്റ് നീക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ ചെയ്യാതിരുന്നതിനു നൽകേണ്ടി വന്ന വില വലുതായിരുന്നു. റോഡ് ഒരു വശത്തേയ്ക്ക് ഇടിഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതം പോലും താറുമാറായി. പുലിക്കുട്ടിശ്ശേരി- പരിപ്പ് റോഡിന്റെ തോണി കടവ് റോഡരികാണ് ഇടിഞ്ഞ അപകടാവസ്ഥയിലായത്.

ഈ റോഡരികിൽ നിന്ന വൈദ്യുത പോസ്റ്റ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ പല തവണ കെ.എസ്.ഇ.ബി അധികൃതതരെ അറിയിച്ചിരുന്നു. എന്നാൽ, ഈ പോസ്റ്റ് നേരെയാക്കാനോ, തുടർ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ 13 നാണ് ഇതു സംബന്ധിച്ചു നാട്ടുകാർ രേഖാമൂലം പരാതി നൽകിയത്. വൈദ്യുതി വകുപ്പിന്റെ ഓഫിസിൽ ഇതു സംബന്ധിച്ച് പരാതി എഴുതിയിട്ടെങ്കിലും ആരും ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ പരാതി പരിഗണിച്ച് ഉടൻ അറ്റകുറ്റപണി നടത്തിയിരുന്നെങ്കിൽ റോഡ് ഇടിയുന്നത് ഒഴിവാക്കാമായിരുന്നു റോഡ് ഇടിഞ്ഞത് മൂലം പുലിക്കുട്ടിശ്ശേരിയിൽ നിന്നും പരിപ്പിന് പോകുന്നതിനുള്ള മാർഗമാണ് അടഞ്ഞത്. ബുധനാഴ്ച സ്‌കൂൾ തുറക്കാനിരിക്കെ പരിപ്പ് ഹെസ്‌കൂൾ, എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികൾക്കും പോകാൻ മാർഗമില്ലാതെയായി.

മാവേലി സ്റ്റോർ, ബാങ്ക് എന്നിവടങ്ങളിലേക്ക് പോകുന്ന വഴിയാണ് കൂടാതെ സ്‌കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഓടുന്ന വഴിയാണ് അധികാരികളുടെ അടിയന്തര ഇടപ്പെടൽ ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.