ദുരിതാശ്വാസത്തിന് ഒരു കൈത്താങ്ങ്; യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് മുതലാളിയുടെ വക അടിച്ചുപൂസായി ബസ് ഓടിക്കൽ
സ്വന്തം ലേഖകൻ പാലാ : മദ്യപിച്ച് അമിതവേഗതയിൽ പോലീസുകാരേയും ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ ബസ് ഉടമ കൂടിയായ ഡ്രൈവറെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാലായിലായിരുന്നു സംഭവം. രാജാക്കാട്- കോട്ടയം റൂട്ടിലോടുന്ന സോണി ബസിന്റെ ഡ്രൈവർ കോട്ടയം ആനിക്കാട് കരിനാട്ട് രാജു(63) ആണ് പിടിയിലായത്. ദുരിതാശ്വാസ നിധി രൂപീകരിക്കാനായി ബസ്സുടമകൾ ടിക്കറ്റില്ലാ യാത്ര നടത്തിയ ദിവസം തന്നെയാണ് ബസ് മുതലാളിയുടെ പരാക്രമം. അമിതവേഗതയിൽ പാഞ്ഞുവന്ന ബസ് പാലാ പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരുടെ ബൈക്കിലിടിച്ചു. പോലീസുകാരനായ രാമചന്ദ്രൻ നായരും ഹോംഗാർഡ് ജോസും അത്ഭുതകരമായി […]