സന്നിധാനത്തേക്ക് 26-ന് ഉച്ചയ്ക്ക് ശേഷം തീർത്ഥാടകരെ മല കയറാൻ അനുവദിക്കില്ല
സ്വന്തം ലേഖകൻ ശബരിമല: തങ്ക ആങ്കി ചാർത്തി ദീപാരാധന നടക്കുന്ന 26ന് ഉച്ചയ്ക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറ്റത്തിന് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതൽ തങ്ക അങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയാകും നിയന്ത്രണം ഉണ്ടാവുക. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തിവഴിയാണ് തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്നത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ പിന്നെ തങ്കഅങ്കി ചാർത്തി ദീപാരാധന കഴിയുംവരെ തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. എന്നാൽ തിരക്ക് ഉണ്ടായാൽ ഇത് പുനപരിശോധിക്കും. മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് തീർത്ഥാടകരുടെ […]