ബ്യൂട്ടി പാർലർ വെടിവെയ്പ്പ്; ലീനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ മറ്റുകേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഇന്ന് കോടതിക്ക് കൈമാറും. പനമ്പപള്ളി നഗറിൽ നടിയുടെ പേരിലുള്ള നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലീന കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോളും ഫോണിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് ലീന കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ തന്റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അധോലോക കുറ്റവാളി രവിപൂജാര ആണെന്നും 25 കോടി രൂപ ആവശ്യപ്പെട്ടതായും ഹർജിയിൽ നടി പറയുന്നുണ്ട്.