തെലുങ്ക് മണ്ണിൽ വീണ്ടും കോൺഗ്രസ്സിന്റെ മോഹത്തിന് തിരിച്ചടി; ചന്ദ്രശേഖരറാവുവിന് മുന്നിൽ അടിതെറ്റി വീണു
സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലുങ്ക് മണ്ണിൽ വീണ്ടും കോൺഗ്രസ്സിന്റെ മോഹത്തിന് തിരിച്ചടി. ചന്ദ്രശേഖരറാവുവിന് മുന്നിൽ അടിതെറ്റി വീണ് കോൺഗ്രസ്സ്. 2014 ൽ ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ആന്ധ്ര നഷ്ടപ്പെട്ടാലും തെലുങ്കാന ഒപ്പം നിൽക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ സംസ്ഥാന ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പ് 2014 ൽ തന്നെ നടന്നപ്പോൾ 63 സീറ്റുകളുമായി ടിആർഎസ് അധികാരത്തിൽ എത്തിയതോടെ കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ തുടക്കത്തിലെ പാളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഇത്തവണ പിടിച്ചെടുക്കാനുറച്ചായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് പ്രചരണങ്ങൾ നടത്തിയിരുന്നത്. തെലുങ്കാന രൂപവത്ക്കരിക്കാൻ മുൻകൈ എടുത്ത […]