തെലുങ്ക് മണ്ണിൽ വീണ്ടും കോൺഗ്രസ്സിന്റെ മോഹത്തിന് തിരിച്ചടി; ചന്ദ്രശേഖരറാവുവിന് മുന്നിൽ അടിതെറ്റി വീണു
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലുങ്ക് മണ്ണിൽ വീണ്ടും കോൺഗ്രസ്സിന്റെ മോഹത്തിന് തിരിച്ചടി. ചന്ദ്രശേഖരറാവുവിന് മുന്നിൽ അടിതെറ്റി വീണ് കോൺഗ്രസ്സ്. 2014 ൽ ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ആന്ധ്ര നഷ്ടപ്പെട്ടാലും തെലുങ്കാന ഒപ്പം നിൽക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ സംസ്ഥാന ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പ് 2014 ൽ തന്നെ നടന്നപ്പോൾ 63 സീറ്റുകളുമായി ടിആർഎസ് അധികാരത്തിൽ എത്തിയതോടെ കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ തുടക്കത്തിലെ പാളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഇത്തവണ പിടിച്ചെടുക്കാനുറച്ചായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് പ്രചരണങ്ങൾ നടത്തിയിരുന്നത്. തെലുങ്കാന രൂപവത്ക്കരിക്കാൻ മുൻകൈ എടുത്ത സോണിയ ഗാന്ധിയാണ് സംസ്ഥാനത്തിന്റെ അമ്മ എന്ന രീതിയിലായിരുന്നു കോൺഗ്രസിന്റെ പ്രചരണം.
ടിആർഎസിന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസ്സിന്റെ പ്രചരണവും തിരഞ്ഞെടുപ്പിൽ ഏശിയില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങൾ ഇത്തവണയും ടിആർഎസിന് ഒപ്പം തന്നെ ഉറച്ചു നിന്നതോടെ തെലുങ്ക് മണ്ണിൽ കോൺഗ്രസ്സിന് വീണ്ടും അടിപതറി. 119 സീറ്റുകളിൽ 116 സീറ്റുകളിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ 80 സീറ്റുകളിൽ ടിആർഎസ് മേധാവിത്വം തുടരുകയാണ്. കോൺഗ്രസ്സ് 26 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. മറ്റുള്ളവർ 10 സീറ്റിൽ മുന്നേറുന്നു. ഇതിൽ 7 സീറ്റിൽ അസറുദ്ദീൻ ഒവൈസിയുടെ പാർട്ടിയാണ് മുന്നേറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group