play-sharp-fill

സി പി എം വട്ടപ്പൂജ്യം : വയനാട്ടിൽ സന്തോഷ് പണ്ഡിറ്റ് ; കണ്ണൂരിൽ തില്ലങ്കേരി; പത്ത് സീറ്റിൽ വീജയം ഉറപ്പിച്ച് ബിജെപി : എൻ ഡി എ സഖ്യത്തിന് പതിനാറ് സീറ്റ് : ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പത്ത് സീറ്റിലടക്കം പതിനാറ് സീറ്റിൽ എൻ ഡി എ സഖ്യം വിജയിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ രഹസ്യ സർവേ ഫലം പുറത്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി കേരളത്തിൽ പന്ത്രണ്ട് സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സർവേ ഫലം ബിഡിജെ എസിന് നാലും , കേരള കോൺഗ്രസിനും , ബിഡി ജെ എസിനും ഓരോ സീറ്റും പ്രവചിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന […]

മുൻ ഡെപ്യൂട്ടി തഹസീൽ ദാർ ബാഷ്യം നിര്യാതനായി

കോട്ടയം ചാലുകുന്ന് പാലമറ്റത്തിൽ വെയിൽ വൂവിൽ കെ ബാഷ്യം ( 76 ) മുൻ ഡെപൂട്ടി തഹസീൽദാർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ – കെ.ബി.നിധി, മരുമകൻ – പി.ബി.ഗിരീഷ് (മുൻ കോട്ടയം യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്)

പി.സി ജോർജ് എൻഡിഎയിലേയ്ക്ക്; ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും; കോട്ടയത്ത് പി.സി തോമസും; മധ്യ കേരളം പിടിക്കാൻ കേരള കോൺഗ്രസിന്റെ കൈപിടിച്ച് ബിജെപി

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല വിഷയത്തിൽ ഹിന്ദുക്കളോടൊപ്പം നിന്ന പി.സി ജോർജ് എംഎൽഎയും, ജനപക്ഷവും എൻഡിഎയ്‌ക്കൊപ്പമെത്തുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിൽ സഭയ്‌ക്കൊപ്പം നിന്ന് സഭയുടെ ഗുഡ്ബുക്കിൽ കയറിയ പി.സി ജോർജ് എംഎൽഎ, ശബരിമല വിഷയത്തോടെ ഹിന്ദുക്കളെയും ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ ഇടതു മുന്നണിയുമായുണ്ടായ എല്ലാ ബന്ധങ്ങളും പി.സി ജോർജിന്റെ ജനപക്ഷം ഉപേക്ഷിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെയും , പൂഞ്ഞാർ പഞ്ചായത്തിലെയും ഭരണത്തിൽ നിന്നും ജനപക്ഷം പിന്മാറി. ഇതോടെ ഈ രണ്ടിടത്തും ഇടതു മുന്നണിയ്ക്ക് ഭരണം നഷ്ടമായി. ഇതോടെ ബിജെപിക്കൊപ്പം കൈപിടിച്ച് എൻഡിഎയുടെ ഭാഗമാകാനുള്ള […]

എട്ടു വയസുകാരിക്കു പിന്നാലെ കിംസിൽ ചികിത്സയിലിരുന്ന വീട്ടമ്മയും മരിച്ചു: കിംസ് ആശുപത്രിയ്‌ക്കെതിരെ വീണ്ടും ആരോപണം; അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ വീണ്ടും ആരോപണം. നടുവേദനയുമായി പത്തു ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ച സംഭവത്തിലാണ് ആശുപത്രി അധികൃതർക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. കി്ംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാരാപ്പുഴ ഭീമൻപടി പീടിമേക്കൽ പറമ്പിൽ ബിനു മാത്യുവിന്റെ ഭാര്യ ബിന്ദു തോമസ് (49) മരിച്ച സംഭവത്തിലാണ് വീണ്ടും കിംസ് ആശുപത്രി അധികൃതർ ആരോപണത്തിൽ കുടുങ്ങിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തിൽ ആശുപത്രിയുടെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയതോടെ ഇവരുടെ മരണത്തിൽ അസ്വാഭാവിക […]

മീൻ പിടിക്കുന്നതിനിടെ റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആലപ്പുഴ സി ബ്ലോക്കിൽ കായലിൽ സുഹൃത്തിനൊപ്പം ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുവാൻ പോയ പനച്ചിക്കാട്‌ പരുത്തുംപാറ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കുഴിമറ്റം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം തൈപ്പറമ്പിൽ എം.എ കുറിയാക്കോസ് (തങ്കച്ചൻ _ 68) ആണ്… മരിച്ചത്.റിട്ട. കെഎസ്‌ആർറ്റിസി ഉദ്യോഗസ്ഥനാണ്.ഇന്നലെ (26) വെളുപ്പിനെയാണ് അയൽവാസിയായ സുഹൃത്തിനൊപ്പം ഇദ്ദേഹം കുഴിമറ്റത്തെ വീട്ടിൽ നിന്നും മീൻ പിടിക്കുവാനായി ആലപ്പുഴയ്ക്ക് പോയത്.രാവിലെ 10 മണിയായപ്പോൾ മീൻപിടുത്തം അവസാനിപ്പിച്ചു തിരികെ പോരുവാൻ ഒരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.നാട്ടുകാരും സുഹൃത്തും ചേർന്ന് അര […]

കുട്ടികളുടെ ഭാരം കുറയും; ഹോംവർക്കും വേണ്ടെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒന്നും രണ്ടും ക്ലാസുകളിൽ ഇനി ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് നൽകാൻ പാടില്ല. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഭാഷക്കും കണക്കിനും പുറമെ പരിസ്ഥിതി ശാസ്ത്രവും സിലബസിൽ ഉൾപ്പെടുത്താം. എൻ.സി.ഇ ആർ.ടി നിർദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിർദേശം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസും നൽകിയിട്ടുണ്ട്. സ്‌കൂൾ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. രണ്ടാം ക്ലാസ് വരെ കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ […]

പാർട്ടി തന്റെ ജീവനാണ്; നടപടി അംഗീകരിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി തന്റെ ജീവനാണ്, തനിയ്‌ക്കെതിരെ പാർട്ടി എന്ത് നടപടിയെടുത്താലും താൻ അംഗീകരിക്കുമെന്നും പി.കെ.ശശി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. നടപടിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പി.കെ.ശശി തയ്യാറായില്ല. പാർട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പി.കെ.ശശി വ്യക്തമാക്കിയിരുന്നു.പരാതി നിലനിൽക്കെത്തന്നെ പി.കെ.ശശി പാർട്ടി ജാഥാ ക്യാപ്റ്റനായതിനെതിരെ പാർട്ടിയ്ക്കുള്ളിൽത്തന്നെ കടുത്ത അമർഷമാണ് ഉയർന്നിരുന്നത്. ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ […]

ജോസ് കെ.മാണിയുടെ കേരളയാത്ര ജനുവരി 17 മുതൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര 2019 ജനുവരി 17 ന് കാസർഗോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതേതര ഭാരതം,പുതിയ കേരളം എന്ന മുദ്രാവാവ്യം ഉയർത്തിക്കൊണ്ടാണ് യാത്ര സംഘടിപ്പി ക്കുന്നത്. ചരൽകുന്നിൽ നവംബർ 15, 16 തീയതികളിൽ ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പില പൊതുചർച്ചയിൽ 14 ജില്ലകളിലേയും പ്രതിനിധികൾ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ഒരു രാഷ്ട്രീയ പ്രചരണജാഥ വേണമെന്ന ആശയം […]

രാജേഷ് വാളിപ്ലാക്കൽ യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം : കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തെരെഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഭരണങ്ങാനം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ പാലാ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർബോർഡ് മെമ്പറാണ്.

അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോൻ

സ്വന്തം ലേഖകൻ ഏറെ നാളുകൾക്ക് ശേഷം നടി നിത്യ മേനോൻ മലയാളത്തിൽ സജീവമാവുകയാണ്. 100 ഡെയിസ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലൂടെയാണ് നിത്യ വീണ്ടും മലയാളത്തിലേക്ക് എത്തിയത്. പിന്നാലെ കൈനിറയെ മലയാള സിനിമകളായിരുന്നു നിത്യയെ കാത്തിരിക്കുന്നത്. അതിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയാണ് കോളാമ്പി. ബിഗ് ബോസ് മത്സരാർത്ഥിയായ അരിസ്റ്റോ സുരേഷ് നായകനാവുന്ന കോളാമ്പിയിലും നിത്യയാണ് നായിക. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു ബിനാലെ […]