കുട്ടികളുടെ ഭാരം കുറയും; ഹോംവർക്കും വേണ്ടെന്ന് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒന്നും രണ്ടും ക്ലാസുകളിൽ ഇനി ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് നൽകാൻ പാടില്ല. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഭാഷക്കും കണക്കിനും പുറമെ പരിസ്ഥിതി ശാസ്ത്രവും സിലബസിൽ ഉൾപ്പെടുത്താം. എൻ.സി.ഇ ആർ.ടി നിർദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിർദേശം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസും നൽകിയിട്ടുണ്ട്.
സ്‌കൂൾ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. രണ്ടാം ക്ലാസ് വരെ കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം 1.5 കിലോയിൽ കൂടരുത്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന് 2-3 വരെ കിലോഗ്രാം ഭാരമാകാം. നാലു കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് അനുവദിക്കാം. എട്ട്, ഒമ്പത് ക്ലാസുകളിൽ 4.5 കിലോ വരെയും പത്താം ക്ലാസ് വിദ്യാർഥികൾക്ക് അഞ്ചു കിലോ വരെയും ഭാരമാകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group