മലകയറാൻ വൃതമെടുത്ത് മാലയിട്ട് 30 യുവതികൾ ആദ്യമെത്തുന്നത് കോട്ടയത്ത്: വിശ്വാസികളായ തമിഴ് യുവതികളെ തടയുന്നത് എന്തിനെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ: ഞായറാഴ്ച എത്തുന്ന യുവതികളെ കോട്ടയത്ത് തടയാൻ ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ: റെയിൽവേ സ്‌റ്റേഷൻ സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി: അതീവ ജാഗ്രതയിൽ പൊലീസ്
സ്വന്തം ലേഖകൻ കോട്ടയം: സംഘർഷങ്ങൾ ഒഴിഞ്ഞ ശബരിമല ശാന്തമായി, തീർത്ഥാടനം സുഗമമായി നടക്കുന്നതിനിടെ എരിതീയിൽ എണ്ണയൊഴിക്കാൻ 30 തമിഴ് സ്ത്രീകൾ എത്തുന്നു. കറുപ്പണിഞ്ഞ് വൃതമെടുത്ത് മാലയിട്ട് ഇരുമുട്ടിക്കെട്ടുമായി എത്തുന്ന വിശ്വാസികളായ സ്ത്രീകളെ തടയാൻ ഹൈന്ദവ സംഘടനകൾ നൂറുകണക്കിന് സ്ത്രീകളെയുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനു മുന്നിൽ തമ്പടിക്കുന്നതോടെ ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ തീർത്ഥാടന കാലം വീണ്ടും സംഘർഷത്തിൽ കലാശിക്കും. സമരങ്ങളും സംഘർഷങ്ങളും ഒഴിഞ്ഞ് സന്നിധാനത്തേയ്ക്ക് ഭക്തർ ഒഴുകിയെത്തുമ്പോഴാണ് ഇപ്പോൾ വീണ്ടും സംഘർഷ ഭീഷണി ഉയരുന്നത്. ഞായറാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽ […]