video
play-sharp-fill

ഉസൈൻ ബോൾട്ടിനെ പോലും തോൽപ്പിച്ച ഓട്ടം ; മനിതി പ്രവർത്തകരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ പ്രതിഷേധം കണ്ട് ഭയന്ന് തിരികെ ഓടിയ മനിതി പ്രവർത്തകരെ പരിഹസിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അയ്യപ്പ ദർശനത്തിനെത്തിയ മനിതി സംഘത്തിന് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നിരുന്നു. പൊലീസ് സുരക്ഷയെരുക്കിയെങ്കിലും വൻ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കർശന സുരക്ഷയിൽ പമ്പ വരെ എത്തിയ മനിതി പ്രവർത്തകർ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ഗാർഡ് റൂമിലേക്ക് ഓടിക്കയറി. ഈ സംഭവത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെയാണ് ട്രോളിയത്. മക്കളേ.. ഓട്ടമത്സരത്തിനിടയിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് ആരേലും […]

നവോത്ഥാനം പണിയേണ്ട;റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ കേന്ദ്രം ഒഴിവാക്കി

സ്വന്തം ലേഖകൻ ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങൾ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ശബരിമല വിഷയത്തിൽ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സർക്കാരും സിപിഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുളള ഫ്‌ലോട്ടിന് അനുമതി കേരളം തേടിയത്. കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതിൽ 14 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾ 26ന് ഫ്ളോട്ടുകൾ ഹാജരാക്കണമെന്ന് […]

വനിതാ മതിൽ എന്തിനു വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണം; യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണോ മറിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന് മതിലിന്റെ മുഖ്യ സംഘാടകരായ സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുന:രുദ്ധരിക്കുവാനോ, പ്രളയബാധിതരെ സഹായിക്കുവാനോ ആയിരുന്നു സംസ്ഥാന സർക്കാർ മതിൽ നിർമ്മാണത്തെക്കാൾ കൂടുതൽ വനിതകളെ പങ്കെടുപ്പിക്കാൻ ജാഗ്രത പുലർത്തേണ്ടിയിരുന്നത് എന്ന് സജി അഭിപ്രായപ്പെട്ടു. മതിൽ തീർക്കുന്നതിന് മുമ്പെ വനിതകളെ മല കയറ്റാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു […]

ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു: ഡിണ്ടിംഗലിൽ നിന്നുള്ള സംഘം പുറപ്പെട്ടു

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു. ഡിണ്ടിംഗലിൽ നിന്ന് മൂന്ന് വനിതകൾ ദർശനത്തിനായി തിരിച്ചതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഇവർ മനിതി സംഘടനയുമായി ബന്ധപ്പെട്ടവരാണോ എന്ന് വ്യക്തമല്ല. ഇന്ന് രാവിലെയും മലയാളികളായ രണ്ടു യുവതികൾ മല കയറാനെത്തിയത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. മനീതി എന്ന സംഘടനയുടെ രണ്ട് സംഘങ്ങൾ ദർശനം നടത്താനാകാതെ മടങ്ങിയിരുന്നു. ഇതിനൊപ്പം കേരളത്തിൽ നിന്നുള്ള ചില യുവതികളും ദർശനത്തിനായി തയ്യാറെടുത്തു. എന്നാൽ ഇവരെല്ലാം പ്രതിഷേധങ്ങൾ ഭയന്ന് യാത്ര വേണ്ടെന്ന് വച്ചതായാണ് വിവരം.

‘പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവം’ ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ ശബരിമല: ഇന്നലെ രാവിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ ദർശനം നടത്താനെത്തിയ മനിതി സംഘടനയിലെ യുവതികളെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതേപ്പറ്റി പിന്തിരിഞ്ഞോടിയ പോലീസുകാരോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസും മനിതി പ്രവർത്തകരും പമ്പയിലെ ഗാർഡ് റൂമിന്റെ ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് യുവതികളെ പോലീസ് നിലയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. പമ്പയിൽ നിന്നും 200 മീറ്റർ മാത്രമായിരുന്നു യുവതികൾക്ക് മുന്നോട്ട് പോകാനായത്. […]

ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അമ്മിണി വീണ്ടും രംഗത്ത്; കോട്ടയം എസ് പി ഹരിശങ്കറിനെ കാണുന്നു

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പി ഹരിശങ്കറിനെ കാണുമെന്ന് ഇന്ന് രാവിലെ അമ്മിണി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ശബരിമല ദർശനത്തിനായി കഴിഞ്ഞ ദിവസം എരുമേലിയിൽ എത്തിയ ആദിവാസി നേതാവ് അമ്മിണി മടങ്ങി പോവുകയായിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് അമ്മിണി മടങ്ങാൻ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു. […]

പ്രളയവും സുപ്രീംകോടതിയും ചതിച്ചു; ഹൃദയം പൊട്ടി വ്യാപാരികൾ

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രളയവും സുപ്രീംകോടതി വിധിയും പടക്ക വിപണിക്ക് കനത്ത പ്രഹരമാണേൽപ്പിച്ചിരിക്കുന്നത്. ഹൃദയം പൊട്ടി വ്യാപാരികൾ.വിവിധ ഇനം പടക്കങ്ങൾ വന്ന് നിറയുകയും കച്ചവടം പൊടിപൊടിക്കണ്ട ദിനമായ ഇന്നലെ പടക്കം വാങ്ങാൻ വിരലിലെണ്ണാവുന്ന ആളുകളെ എത്തിയിട്ടുള്ളു. ചില മൊത്തവ്യാപാരശാലകളൊഴികെ മിക്ക കടകളുടെയും തട്ടുകൾ കാലിയാണ്. സർക്കാർ ചട്ടങ്ങളുടെ നിയന്ത്രണവും പടക്കവിപണിയിലെ മാന്ദ്യത്തിനു വഴി വച്ചിട്ടുണ്ട്. സുരക്ഷയുടെ പേരിൽ വില്പന നിയന്ത്രിച്ചിരിക്കുന്നതിനാൽ പടക്കങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കൂടിയിട്ടുണ്ട്. ഇതും കച്ചവടത്തെ പിന്നോട്ടടിച്ചു. ആലപ്പുഴ നഗരത്തിൽ അംഗീകൃത നാല് പടക്ക വിപണികളേയുള്ളു. 1928 ൽ ആരംഭിച്ച […]

ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ജീമോന്റെ സഹോദരൻ കെ.എം ജോമോൻ നിര്യാതനായി

വല്ല്യാട് : പതിനെട്ടിൽ പരേതനായ മോഹനന്റെ മകൻ കെ.എം ജോമോൻ (49) നിര്യാതനായി. സംസ്ക്കാരം ഡിസംബർ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വല്ല്യാട് 34-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : ബിന്ദു ജോമോൻ, അമയന്നൂർ പുത്തൻപറമ്പിൽ കുടുബാംഗം. മക്കൾ : ഹരിഷ്ണ ജോമോൻ , ഹരിലാൽ ജോമോൻ . മാതാവ് – ശോഭന. സഹോദരൻ – ജീമോൻ (സിവിൽ പൊലീസ് ഓഫിസർ , ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ )

പ്രണയം തകർന്നു; കീഴ്ശാന്തി ചുറ്റമ്പലത്തിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ചുറ്റമ്പലത്തിൽ കീഴ്ശാന്തിക്കാരൻ തൂങ്ങി മരിച്ച നിലയിൽ. അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിലാണ് കീഴ് ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാലരയോടെ കഴകക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുണ്ട് ഉപയോഗിച്ചാണ് അഭിമന്യു തൂങ്ങിയത്.അഭിമന്യുവിന്റെ സഹോദരൻ ഹരിനാരായണൻ മുമ്പ് ഈ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അക്കാലത്ത് അഭിമന്യു, ഹരിനാരായണന്റെ സഹായിയായി ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായി ഈമാസം 17 […]

കോടതിയിൽ വെച്ച് കാണാം; ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ ആലുവ: മലയാളികളുടെ പ്രിയ നടൻ ബാലചന്ദ്ര മേനോൻ കേസുകൾ വാദിക്കാൻ കോടതിയിൽ എത്താനുള്ള തയ്യാറെടുപ്പിൽ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ ബാലചന്ദ്ര മേനോൻ എഴുതി. ആലുവ ചൂണ്ടി ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വച്ച് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു പരീക്ഷ. ഈ പരീക്ഷ വിജയിക്കുന്നതോടെ കോടതികളിൽ കേസുകൾ വാദിക്കുന്നതിനുള്ള അനുമതി ലഭിക്കും. 1987-ൽ റിലീസ് ചെയ്ത ‘വിളംബര’മെന്ന ചിത്രത്തിൽ നമ്പൂതിരി വക്കീലിന്റെ വേഷം അദ്ദേഹം അഭിനയിച്ചിരുന്നു. […]