ശബരിമലയിൽ നടക്കുന്നതെന്തെന്ന് ജനങ്ങൾ അറിയണം. മാധ്യമങ്ങളെ തടയല്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ പൊതു ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിൽ മാധ്യങ്ങളെ തടയുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരെ തടഞ്ഞില്ലെന്നും എല്ലാവർക്കും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്‌തെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അല്ലാതെ ആരെയും സർക്കാർ തടഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താൽപര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ […]