play-sharp-fill
വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന മോഹൻലാലിനൊപ്പം മകൾ വിസ്മയ. ദീർഘകാലത്തിനു ശേഷം അച്ഛനേയും മകളേയും ഒന്നിച്ചുകണ്ട സന്തോഷം പങ്കുവെച്ച് ആരാധകർ

വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന മോഹൻലാലിനൊപ്പം മകൾ വിസ്മയ. ദീർഘകാലത്തിനു ശേഷം അച്ഛനേയും മകളേയും ഒന്നിച്ചുകണ്ട സന്തോഷം പങ്കുവെച്ച് ആരാധകർ

സ്വന്തം ലേഖകൻ

മോഹൻലാലും മകൾ വിസ്മയയും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അച്ഛനും മകളും ഒരുമിച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. സൂപ്പർ താരത്തിന്റെ ഘനമില്ലാതെ ഉത്തരവാദിത്തമുള്ള ഒരു അച്ഛനായി മോഹൻലാൽ മകളുമൊത്തു പോകുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിമാനത്താവളത്തിൽ നിന്നും വണ്ടിയിലേക്ക് കയറുന്ന രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ളൊരു വിഡിയോ ആരാധകർക്കു ലഭിക്കുന്നത്. കഴിഞ്ഞ വർഷം മോഹൻലാലും വിസ്മയും ഒന്നിച്ചുള്ളൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത ആളാണ് വിസ്മയ. താരപുത്രിമാരും പുത്രന്മാരും സിനിമയിൽ ഒരു കൈ നോക്കുന്ന ഈ കാലത്ത്, വിസ്മയ സിനിമകളിൽ നിന്നെല്ലാം വിട്ടു നടക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ പോലും അധികം പ്രത്യക്ഷപ്പെടാറില്ല.