പ്രളയക്കെടുതി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; അഞ്ഞൂറിലേറെ മലയാളികൾ നിരീക്ഷണത്തിൽ: നൂറിലേറെ പ്രവാസികളും കുടുങ്ങിയേക്കും
സ്വന്തം ലേഖകൻ കൊച്ചി: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിലെ ദുരിതങ്ങളെപ്പറ്റി വാട്‌സ്അപ്പിലും, മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയും വ്യാജ പ്രചാരണം നടത്തിയ അഞ്ഞൂറോളം വ്യക്തികൾ പൊലീസ് നിരീക്ഷണത്തിൽ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഘങ്ങളെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന്റെയും, സൈബർ ഡോമിന്റെയും സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പതിവിനു വിപരീതമായി ഇത്തരം വ്യാജപ്രചാരണം നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ വേണ്ട സഹായം വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളായ വാട്‌സ്അപ്പും, ഫെയ്‌സ്ബുക്കും കേരള പൊലീസിനു പിൻതുണക്കത്തും അയച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കേരളത്തിൽ ആരംഭിച്ച ചരിത്രത്തിലെ […]