play-sharp-fill

സ്കൂളിന്റെ മതിൽ ഇടിഞ്ഞ് കെ. കെ റോഡ് വഴിയുള്ള ഗതാഗതം താറുമാറായി

സ്വന്തം ലേഖകൻ പെരുവന്താനം: പെരുവന്താനം സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് കെ കെ റോഡിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രദേശത്ത് വ്യാപകമായി മണ്ണ് ഇടിത്തു വീഴുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം

പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, വയനാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം ജില്ലയ്ക്ക് വെള്ളിയാഴ്ചയും അവധിയായിരിക്കും. കണ്ണൂർ, കൊച്ചി, കേരള സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല ശനിയാഴ്ച വരെയുള്ള സപ്ലിമെൻററി പരീക്ഷകൾ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാലയിലെ […]

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജുകൾക്കും അവധി ബാധകമാണ്. അതാത് ജില്ലയിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. ഐ.ടി.ഐകളിൽ ആഗസ്റ്റ് 16, 17, 18 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചു.

പ്രളയക്കെടുതി; തലസ്ഥാനത്ത് വ്യാപക നഷ്ടം; തമ്പാനൂർ മുങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വ്യാപക നഷ്ടം. പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതോടെ ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവർ വീടിന് മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയർഫോഴ്‌സ് സംഘം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മഴ നിർത്താതെ തുടരുന്നതോടെ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനത്ത് പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ പലയിടത്തും വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി […]

കേരളം മുഴുവൻ റെഡ് അലേർട്ട്; മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം,ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ ബാക്കി രണ്ടു ജില്ലകളിലും കൂടി പ്രഖ്യാപിക്കുകയായിരുന്നു. ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും കടലിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 35 ഡാമുകൾ തുറന്നു വിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പുഴകളിലും തോടുകളിലും […]

കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലർട്ട്:കൂടുതൽ കേന്ദ്രസേന എത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വർധിക്കുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡുകൾ തകർത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളിൽ […]

മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിൽ; കേരളത്തിന്റെ ആവശ്യം തള്ളി

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേയിലൂടെ കൂടുതൽ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താൻ കാരണമായത്ത്. ഡാമിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് […]

സീതത്തോട് വ്യാപക ഉരുൾപൊട്ടൽ; മൂന്ന് പേരെ കാണാതായി

സ്വന്തം ലേഖകൻ പത്തനംതിട്ട: സീതത്തോട് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്‌ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ദുരന്തനിവാരണ സേനയ്‌ക്കോ ഫയർഫോഴ്‌സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിൽ. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കെഎസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. […]

പ്രളയം റാന്നിയെ തരിപ്പണമാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സർവീസുകൾ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്പോൾ […]

പ്രളയം റാന്നിയെ തരിപ്പമാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സർവീസുകൾ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്പോൾ […]