ആകാശം മുട്ടുന്ന സാഹസികത; ഇവർ പറക്കുന്നത് ജീവനും കയ്യിലെടുത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ജീവനും കയ്യിലെടുത്ത് പറക്കുന്ന പൈലറ്റുമാരുടെ സാഹസിക സേവനങ്ങളെ കുറിച്ച് ഒരിയ്ക്കലും നമ്മൾ മലയാളികൾ അറിയാതെ പോകരുത്. വെള്ളപ്പൊക്കത്തിൽ ഒരുപാട് വെല്ലുവിളികൾ ഒരുപോലെ നേരിട്ടവരാണ് വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരും അവരെ രക്ഷപ്പെടുത്താനായി നിയോഗിച്ച ഈ എയർഫോഴ്സ് ഉദ്യോഗസ്ഥരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സാരംഗ് ഹെലികോപ്ടറിലെ 14 എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ആ അഞ്ച് ദിവസങ്ങളിലും വിശ്രമം ഉണ്ടായിരുന്നില്ല. ഇതിലെ ടീം ലീഡറായിരുന്ന വിംഗ് കമാൻഡർ ഭഗൽകോട്ട് സ്വദേശി ഗിരീഷ് കോമറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. വെള്ളപ്പൊക്കം വളരെയധികം നാശം വിതച്ച ആലുവ, ചാലക്കുടി, […]