play-sharp-fill

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഗിത്താര്‍ വായന: വീഡിയോ കാണാം

ബംഗളൂരു: ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോഴേ ഇവിടെ പലര്‍ക്കും പേടിയാണ്‌ . എന്നാല്‍ എല്ലാവരും അങ്ങനെയല്ല കേട്ടോ. സര്‍ജ്ജറിക്കിടെ ഗിത്താര്‍ വായിച്ച് വേദനയെ മറക്കാന്‍ ശ്രമിക്കുന്ന രോഗികളും ഇവിടെയുണ്ട്. പറയുമ്പോള്‍ കള്ളമാണെന്ന് തോന്നുന്നവര്‍ക്ക് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് റൂമാക്കുന്ന ഒരു പ്രത്യേക കാഴ്ച അരങ്ങേറിയത് ബംഗളൂരുവിലെ ആശുപത്രിയിലാണ്. തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ടസ്‌കിന്‍ അലി ഗിറ്റാര്‍ വായിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്ഥിരമായി കൈ ഉപയോഗിച്ച് സമ്മര്‍ദ്ദമുള്ള […]

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും കളത്തിലെ വേഗതാരം ക്രിസ്റ്റിയാനോയിലേക്കാകുമെന്നതില്‍ സംശയമില്ല. ഇത്തവണ എന്ത് മാജിക്കാണ് റെണാള്‍ഡോ നടത്തുകയെന്ന് കാണാനുള്ള ആവേശത്തിലാണ് മലയാളക്കരയിലെ റൊണാള്‍ഡോ ആരാധകരും. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടമ്പോള്‍ ആവേശകരമായ മത്സരമാണ് ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകം […]

ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്. സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തി, ഫയറിംഗ് ഉപകരണങ്ങള്‍, ഐഎസ് ലഘുലേഖകളും എന്നിവ കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഫ്രാന്‍സില്‍ കര്‍ശന സുരക്ഷാ നടപടികളാണ് സ്വീകരിച്ചുപോരുന്നത്.

ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുന്നു. കാണാതായവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ ശരീര ഭാഗം കണ്ടെത്തി. ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്. ജാഫറിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല. ലഭിച്ച ശരീര ഭാവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവ് പ്രദേശം നക്കിത്തുടച്ച ദുരന്തത്തില്‍ അഞ്ച് വീടുകള്‍ […]

സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: സഹകരണ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല, ഒഴിഞ്ഞ് കിടക്കുന്നത് 81 തസ്തികകള്‍. ജൂനിയര്‍, സീനിയര്‍, സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ എന്നീ തസ്തികകളാണ് ഇപ്പോള്‍ നികത്താതെ കിടക്കുന്നത്. സംസ്ഥാനത്ത് ആകെ റെഗുലര്‍ വിഭാഗത്തിലും കെ.എസ്.ആര്‍ വിഭാഗത്തിലുമായി 2411 തസ്തികകളാണുള്ളത്. ഇതില്‍ ഒഴിവുവന്ന തസ്തികകളൊന്നും ഇതുവരെ നികത്താനുള്ള നടപടിയെങ്ങുമെത്തിയില്ല. ഓഡിറ്റര്‍മാരുടെ അഭാവമാണ് ഏറും. നിലവില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ 59 തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടരുടെ 15 കസേരകളാണ് ഒഴിഞ്ഞി കിടക്കുന്നത്. ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ […]

എത്രകൊണ്ടാലും മലയാളി പഠിക്കില്ല; കേരളത്തില്‍ വീണ്ടും വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം തട്ടിയത് ലക്ഷങ്ങള്‍ .പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്‌നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്ബനി. സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ പോലീസുകാര്‍ റെയ്ഡ് നടത്തി. ഓഫീസ് ജീവനക്കാര്‍ ഒളിവിലാണ്. മലമ്പുഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. തമിഴ്‌നാട് സ്വദേശികളാണ് കൂടുതല്‍ തട്ടിപ്പിനിരയായത്. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 25,000 രൂപ […]

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ശ്രീനഗര്‍: റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. വ്യാഴാഴ്ച രാത്രി 7.15 ന് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍നിന്ന് ഇഫ്താര്‍ സത്കാരത്തിനായി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു.

22 മരുന്നുകളുടെ വില കുറച്ചു; നടപടി രോഗികള്‍ക്ക് ആശ്വാസമേകും

കോട്ടയം: ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) 22 മരുന്നുകളുടെ വില കുറച്ചു. ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയുടെ മരുന്നുകളും വില കുറച്ചവയില്‍ ഉള്‍പ്പെടും. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്ന് അതോറിറ്റി അറിയിച്ചു. ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍-ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്‌ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്. മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) വില കുറച്ചിട്ടുണ്ട്.

ചെമ്പടത്താളത്തിൽ സൗദി തവിടുപൊടി..!

സ്‌പോട്‌സ് ഡെസ്‌ക് ചെമ്പടയുടെ കുതിരക്കുളമ്പടിക്കു ചുവട്ടിൽ സൗദി തവിടുപൊടിയായി. പോരാട്ടവീര്യത്തിന്റെ ഉജ്വലമാതൃക കാട്ടിത്തന്ന സൗദി പടയാളികൾ റഷ്യയിലെ മൈതാനത്ത് പക്ഷേ, സ്വന്തം ഭരണാധികാരിയുടെ മുന്നിൽ തല കുനിച്ചു നിന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ സാക്ഷിയാക്കി എണ്ണം പറഞ്ഞ് അഞ്ചു മിസൈലുകൾ സൗദിയുടെ വലയിലേയ്ക്കു പാഞ്ഞു കയറുമ്പോൾ, സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാൻ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു. ലോകം മുഴുവൻ റഷ്യയിലെ ആ ഗോൾ വലയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ആവേശകരമായ ഉദ്ഘാടന സെഷനു ശേഷം മോസ്‌കോയിലെ ലുക്കിനി സ്‌റ്റേഡിയത്തിലായിരുന്ന ആവേശക്കപ്പിന്റെ ആദ്യ മത്സരത്തിനു കിക്കോഫായത്. പന്തു […]

നീണ്ടൂരിൽ തോട്ടിൽ കണ്ടത് ഡോക്ടറുടെ മൃതദേഹം

സ്വന്തം ലേഖകൻ കോട്ടയം: നീണ്ടൂരിലെ തോട്ടിൽ കണ്ടെത്തിയത് ഡോക്ടറുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ദന്തഡോക്ടറായ കൈപ്പുഴ മലയിൽ വീട്ടിൽ ജോഫിനി ജോസഫിനെ(37)യാണ് മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ നീണ്ടൂർ മുടക്കാലിയിലെ തോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ മൃതദേഹം ഡോക്ടറുടെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക സൂചന. ഡോക്ടർ എവിടെ പോയതാണെന്നോ എപ്പോൾ പോയതാണെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷമത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. സംഭവത്തിൽ ഇന്ന് നടക്കുന്ന പോസ്റ്റ്മാർട്ടത്തോടെ മാത്രമേ ഇതു സംബന്ധിച്ചു അന്തിമ […]