play-sharp-fill

മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടിയ എസ്.ഐയ്‌ക്കെതിരെ പെറ്റികേസ് മാത്രം

സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ പെൺകുട്ടിയെ അപമാനിക്കുകയും വാഹനാപകടം ഉണ്ടാക്കുകയും ചെയ്ത എഎസ്ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. വാഹനാപകടക്കേസ് ഒത്ത് തീർത്ത ശേഷം ഇയാളെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പെൺകുട്ടിയെ അപമാനിച്ചതിന് 354 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം എന്നിരിക്കെയാണ് നിസ്സാര വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷം മറ്റ് വകുപ്പുകൾ ചുമത്താമെന്നാണ് പൊലീസ് വിശദീകരണം. ഞാറാഴ്ച വൈകിട്ടാണ് മദ്യപിച്ച് ലെക്കുകെട്ട് കാറിലെത്തിയ കൊല്ലം സിറ്റി പൊലീസ് ടെലി കമ്മ്യൂണിക്കേഷൻസിലെ എഎസ്ഐ പദ്മരാജൻ മൂന്ന് വാഹനങ്ങളെ […]

ഇത്തവണ ഓണപരീക്ഷ ഇല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അധ്യയനം മുടങ്ങിയതിനാലും പ്രളയബാധിത മേഖലയിലെ കുട്ടികളുടെ പഠനോപാധികളടക്കം നഷ്ടമായ സാഹചര്യത്തിലും ഇക്കുറി ഓണപരീക്ഷ ഉണ്ടാകില്ല.നേരത്തെ നീട്ടി വച്ച പരീക്ഷ ഇനി നടത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 30ന് ഉന്നതതല യോഗം ചേരും. ക്രിസ്മസ് പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അനുപാതത്തിൽ ഓണപരീക്ഷയുടെ മാർക്ക് നൽകാനാണ് ഇപ്പോഴത്തെ ധാരണ.സെപ്റ്റംബർ അവസാനം ഓണപരീക്ഷ നടത്താൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ക്രിസ്മസ് പരീക്ഷയുടെ സമയം അടുത്തു വരുന്നതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.പ്രളയ ബാധിത മേഖലകളിലെ കുട്ടികൾ കടുത്ത മാനസിക സമ്മർദത്തിലുമാണ്. […]

തലസ്ഥാനത്ത് തരൂരിനെ തഴയാൻ കോൺഗ്രസ് ലോബി; പിൻതുണയുമായി പിണറായിയും സംഘവും: താമരവിരിയിക്കാൻ ഏഷ്യാനെറ്റ് മുതലാളിയും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റ് നേടാൻ ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് കേരളത്തിൽ നിന്ന് പാര. വിജയസാധ്യതയുള്ള തിരുവനന്തപുരം സീറ്റിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കാൻ കോൺഗ്രസിൽ ചരട് വലികൾ തുടങ്ങി. തിരുവനന്തപുരം സീറ്റ് ലക്ഷ്യ വയ്ക്കുന്ന സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് ശശി തരൂരിനെ പുറത്താക്കാൻ ലക്ഷ്യമിടുന്നത്. ഇതിനു ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിൻതുണയുമുണ്ടെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയായി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ തന്നെ എത്തിയേക്കുമെന്നാണ് ബിജെപി കേന്ദ്ര […]

ശുചീകരണത്തിന് കുട്ടിപോലീസും

  സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിലെ  ദുരിതാശ്വാസക്യാമ്പുകൾ ശുചീകരിക്കാനായി ജനമൈത്രി പോലീസിനൊപ്പം കുട്ടിപോലീസും കൈകോർത്തു. ആർപ്പൂക്കര എം.സി.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും (എസ്.പി.സി) അദ്ധ്യാപകരും ഗാന്ധിനഗർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് എം.സി.വി.എച്ച്.എസ് സ്കൂൾ, പനമ്പാലം എൽ പി. സ്കൂൾ  എന്നീ ദുരിതാശ്വാസക്യാമ്പുകളും സ്കൂൾ കോമ്പൗണ്ടും വഴികളും വൃത്തിയാക്കിയത്. സ്കൂൾ പ്രൻസിപ്പാൾ ജയിംസ് പി. ആൻറ്റണി, പോലീസ് ഉദ്യോഗസ്ഥരായ  സജിമോൻ, റെജിമോൻ, സെബാസ്റ്റ്യൻ അധ്യാപകരായ സജു പവിത്രൻ, റോബിൻ എസ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പ്രളയദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ തുടർ പരിപാടികൾക്ക്  എസ്.പി.സി […]

മജിസ്ട്രേറ്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽ കയറി: പൊലീസും ഒപ്പം കയറി: കഞ്ഞി വയ്ക്കാനല്ല, സ്‌കൂൾ വൃത്തിയാക്കാൻ; ദുരിതാശ്വാസ ക്യാമ്പായ സ്‌കൂൾ വൃത്തിയാക്കാൻ പൊലീസും മജിസ്ട്രേറ്റും രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പൊലീസിനും മജിസ്ട്രേറ്റിനും എന്താണ് സ്‌കൂളിൽ കാര്യമെന്ന് ഇനി ആരും ചോദിക്കരുത്. സ്‌കൂളിന്റെ കഞ്ഞിപ്പുരവരെ ഇന്ന് പൊലീസും മജിസ്ട്രേറ്റും കയ്യടക്കി. എന്തിനെന്നല്ലേ.ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളും പരിസരവും വൃത്തിയാക്കാൻ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ താമസിപ്പിച്ച സ്‌കൂളുകളിലെ ക്യാമ്പുകൾ ഒഴിഞ്ഞു പോയിരുന്നു. ബുധനാഴ്ച മുതൽ സ്‌കൂളുകൾ പൂർവ സ്ഥിതിയിൽ എത്തിത്തുടങ്ങുകയാണ്. ഇതിനു മുന്നോടിയായണ് ചൊവ്വാഴ്ച രാവിലെ മുതൽ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂൾ വൃത്തിയാക്കാൻ രംഗത്തിറങ്ങിയത്. ഗവ.ജെ.ബി എൽ പി സ്‌കൂൾ, പേരൂർ ജംഗ്ഷനിലെ സെന്റ് സെബാസ്റ്റ്യൻസ് […]

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുര കത്തുമ്പോൾ വാഴവെട്ടുന്നു: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്നും നീന്തി കര പറ്റി വിറങ്ങലിച്ച് എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ കേരളത്തിൽ കരണ്ട് ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാറും കേരളത്തിലെ ജനങ്ങളുടെ മേൽ വീണ്ടും സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചിരിക്കുക ആണെന്നും. പുര കത്തുമ്പോൾ വാഴവെട്ടുന്ന പരിപാടിയാണ് ഇരു സർക്കാരുകളും നടത്തിയിരിക്കുന്നത് എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അരോപിച്ചു. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ പുനരുദ്ധരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം എന്നും യൂത്ത് ഫ്രണ്ട് (എം) […]

വൈദ്യുത പോസ്റ്റ് ചതിച്ചു: റോഡ് ഇടിഞ്ഞു; പുലിക്കുട്ടിശേരി – പരിപ്പ് റോഡ് തകർന്നു

സ്വന്തം ലേഖകൻ കോട്ടയം: അപകടാവസ്ഥയിലായ പോസ്റ്റ് നീക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ ചെയ്യാതിരുന്നതിനു നൽകേണ്ടി വന്ന വില വലുതായിരുന്നു. റോഡ് ഒരു വശത്തേയ്ക്ക് ഇടിഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതം പോലും താറുമാറായി. പുലിക്കുട്ടിശ്ശേരി- പരിപ്പ് റോഡിന്റെ തോണി കടവ് റോഡരികാണ് ഇടിഞ്ഞ അപകടാവസ്ഥയിലായത്. ഈ റോഡരികിൽ നിന്ന വൈദ്യുത പോസ്റ്റ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ പല തവണ കെ.എസ്.ഇ.ബി അധികൃതതരെ അറിയിച്ചിരുന്നു. എന്നാൽ, ഈ പോസ്റ്റ് നേരെയാക്കാനോ, തുടർ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ 13 നാണ് ഇതു […]

ഇതാണ് കേരളം; മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിൽ പങ്കെടുക്കുന്നത് 70,000 പേർ

സ്വന്തം ലേഖകൻ കുട്ടനാട്: മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. കുട്ടനാടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നത് 70,000 പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി തന്നെ രംഗത്തുണ്ട്. സന്നദ്ധ പ്രവർത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോർത്തുള്ള പ്രവർത്തനത്തിനാണ് തുടക്കമായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കർമപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ആളുകൾ കുട്ടനാട്ടിലെത്തി. കുട്ടനാട്ടിലെ […]

വെള്ളമിറങ്ങി തുടങ്ങിയിട്ടും ദുരിതം ഒഴിയുന്നില്ല: ആർപ്പൂക്കരയിലെ വീടുകളിൽ ഇപ്പോഴും വെള്ളപ്പൊക്കം; വെള്ളം വറ്റിക്കാൻ വേണ്ടത് വമ്പൻ മോട്ടോറുകൾ

സ്വന്തം ലേഖകൻ ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് പടിഞ്ഞാറു വേമ്പനാട് കായലിന്റെ തീരത്ത പുത്തൻ കായൽ പ്രദേശത്തു താമസിക്കുന്നവരാണ് ഞങ്ങൾ. ഈ കഴിഞ്ഞ മഹാപ്രളയത്തിന് കായലിലെ ചുറ്റും ഉള്ള ബണ്ട് തകർന്നു വെള്ളം കായലിൽനിന്നും ഇരച്ചുകയറി വീടും മറ്റു ഉപയോഗ സാധനങ്ങളും നശിച്ചനിലയിലാണ്. ഇപ്പോളും വീടിനുള്ളിൽ അരയൊപ്പം വെള്ളം നിൽക്കുന്ന അവസ്ഥയാണ്. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഹൗസ്‌ബോട്ടിലും, ദുരിതാശ്വാസ ക്യാമ്പുകളിലുമായാണ് കഴിയുന്നത്. കായൽ നിരപ്പിൽ നിന്നും താഴെയിരിക്കുന്ന ഞങ്ങളുടെ വീടുകളിൽ കയറിയിരിക്കുന്ന വെള്ളം വറ്റിക്കണമെങ്കിൽ കൂറ്റൻ മോട്ടറുകൾ ആവശ്യമാണ്. പലരുടെയും ഉപജീവനമാർഗമായ […]

വരാപുഴ കേസിലും കെവിൻ കേസിലും ഉണ്ടായ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്ത് കേരളാ പോലീസ്

ശ്രീകുമാർ കോട്ടയം: വരാപുഴ കേസിലും കെവിൻ കേസിലും വരുത്തിയ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്തു കൈയ്യടി നേടി കേരളാ പോലീസ്. ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകവേ എല്ലാം മറന്ന് കുടുംബത്തേയും മക്കളേയും പോലും കാണാതെ ദിവസങ്ങളോളം പ്രളയ മേഖലയിൽ ജോലി ചെയ്തു. പതിനായിരക്കണക്കിന് പ്രളയ ബാധിതർക്കാണ് പുതുജീവൻ നൽകിയത്. തങ്ങളുടെ ഡ്യൂട്ടി ജനസേവനമാണെന്ന് അവർ തെളിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചതിലും പ്രധാന പങ്ക് പോലീസിനു തന്നെ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ ഒരിക്കലും കേരളാ പോലീസിനെ മറക്കില്ലെന്നാണ് പറയുന്നത്. രക്ഷപ്പെടുത്തൽ മുതൽ തറകഴുകാൻ […]