play-sharp-fill

പ്രളയം വന്നാലും ഞങ്ങൾക്ക് കുടിച്ചേ പറ്റൂ; ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ വിറ്റത് 1.21 കോടിയുടെ മദ്യം

സ്വന്തം ലേഖകൻ തൃശൂർ: പ്രളയകെടുതിയിലും സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ഉത്രാട ദിനത്തിൽ ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ വിറ്റത് 1.21 കോടിയുടെ മദ്യം. ഒരു വിൽപ്പന ശാലയിൽ ഒറ്റ ദിവസം ഇത്രയധികം മദ്യം വിൽക്കുന്നത് സംസ്ഥാനത്തു തന്നെ റെക്കോർഡാണെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. ഉത്രാടത്തിന്റെ തലേ ദിവസവും ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ വൻ വിൽപ്പന നടന്നിരുന്നു. 80 ലക്ഷം രൂപയുടെ മദ്യമാണ് അന്നു വിറ്റുപോയത്. തിരുവോണനാളിൽ അവധിയായതിനാലാണ് ഉത്രാടത്തിന് വൻ വിൽപ്പന വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ആദ്യമായാണ് തിരുവോണ നാളിൽ ബിവറേജസ് കോർപ്പറേഷൻ […]

കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം പാട്ടും ഹിന്ദി പാട്ടുമാണ് ജോസഫ് പാടുക. ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജഡ്ജി പൊതുപരിപാടിയിൽ പാടുന്നത്. ഹിന്ദി പിന്നണിഗായകൻ മോഹിത് ചൗഹാനും ഈ ചടങ്ങിൽ പാടുന്നുണ്ട്. നർത്തകി കീർത്തന ഹരീഷ് ചടങ്ങിൽ നൃത്തവും അവതരിപ്പിക്കുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവുമായി ‘പുലി’: അപകടം മണത്ത പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തു; പുലി സംഘം എത്തിയത് കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിനായി 30 ലോഡ് സാധനങ്ങളുമായി തമിഴ്പുലി സംഘം കോട്ടയത്ത്. അപകടം മണത്ത പൊലീസ് സംഘം പത്തു ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ വിശദമായി പരിശോധിച്ച ശേഷം ക്യാമ്പുകളിൽ വിതരണം ചെയ്തു. തമിഴ്പുലി സംഘത്തലവൻ വേലുപ്പിള പ്രഭാകരന്റെ ചിത്രങ്ങളും, എൽടി.ടിയുടെ സമാനമായ രിതിലുള്ള കൊടികെട്ടിയ വാഹനത്തിൽ എത്തിയ പുലി സംഘത്തെയാണ് പൊലീസ് സംശയിച്ച് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവർ കൊണ്ടു വന്ന സാധനങ്ങൾ ഞായറാഴ്ച ഉച്ചയോടെ പരിശോധന പൂർത്തിയാക്കി വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു. തിരുവോണ ദിവസം […]

തിരുവോണദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരുവോണദിവസം കുമരകത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരപരുക്കകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം തേവർക്കാട്ട്‌ശ്ശേരി സുമയുടെ മകൻ ആകർഷ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുമരകം പുത്തൻപറമ്പിൽ റെജിയുടെ മകൻ ശ്രീകുമാർ(27) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിവസം വൈകിട്ട് 4 മണിയോടെ കുമരകം കവണാറ്റിൻകര പാലത്തിനു സമീപം ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിലിടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്നും തണ്ണീർമുക്കത്തേക്ക് പോകുകയായിരുന്നു ബൈക്ക്. എതിർദിശയിൽനിന്നുമെത്തിയ കാറിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]

തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ ഓഫീസിലേയ്ക്ക് കടത്താൻ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയ ബാധിതരായവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിൽ നിന്നെത്തിയ സാധനങ്ങൾ എംഎൽഎയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മൂന്നാർ വില്ലേജ് ഓഫീസിൽ എത്തിച്ച സാധനങ്ങളാണ് എംഎൽഎ എസ്. രാജേന്ദ്രൻറെ ഓഫീസിലേയ്ക്ക് വഴിതിരിച്ചുവിടാൻ ശ്രമം നടത്തിയതായി പ്രതിഷേധക്കാർ പറയുന്നത്. ലോറി എംഎൽഎയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതറിഞ്ഞ് […]

തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ ഓഫീസിലേയ്ക്ക് കടത്താൻ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയ ബാധിതരായവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിൽ നിന്നെത്തിയ സാധനങ്ങൾ എംഎൽഎയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മൂന്നാർ വില്ലേജ് ഓഫീസിൽ എത്തിച്ച സാധനങ്ങളാണ് എംഎൽഎ എസ്. രാജേന്ദ്രൻറെ ഓഫീസിലേയ്ക്ക് വഴിതിരിച്ചുവിടാൻ ശ്രമം നടത്തിയതായി പ്രതിഷേധക്കാർ പറയുന്നത്. ലോറി എംഎൽഎയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതറിഞ്ഞ് […]

പതിനാറ് ലിറ്റർ വാറ്റ് ചാരായം പിടിച്ചു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തിന്റെ റെയ്ഡിൽ 16 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ എക്സൈസ് റെയ്ഡിൽ ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് നിന്ന് 16 ലിറ്റർ വാറ്റ് ചാരായവുമായി വാര്യമുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന പൈറ്റേട്ട് പറമ്പിൽ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ഓമനക്കുട്ടനെ (59 വയസ്) ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു. ഓണത്തിന് വില്പന നടത്തുന്നതിനായി വീടിന്റ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാരായം കൈവശം വച്ചാൽ 10 വർഷം തടവും ഒരു […]

മഴക്കെടുതികൾക്കിടയിൽ കേരളത്തിന് ആഘോഷമില്ലാതെ ഓണം: തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓണാശംസകൾ

പെരുമഴയിൽ മുങ്ങി നിവർന്നെങ്കിലും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണമാണ് ഇന്ന്. ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളും, നാമ്പിടുന്ന പുതിയ സ്വപ്‌നങ്ങളുമായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. പ്രളയക്കെടുതിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയെങ്കിലും വീടുകളുടെ അകത്തളങ്ങളിൽ ഇന്ന് ഓണം ഒതുങ്ങുന്നു. സദ്യയും ഊഞ്ഞാലാട്ടവുമായി മലയാളി ചെറുതെങ്കിലും തിരുവോണം കൊണ്ടാടുന്നു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്കും ആഘോഷങ്ങളില്ലാത്ത ഓണാശംസകൾ.. തേർഡ് ഐ ന്യൂസ് ലൈവ് ടീം എഡിറ്റോറിയൽ

തോമസ് മാർ അത്താനാസിയോസിന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് എം അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓർത്തഡോകസ് സഭ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ആഗസ്മികമായ ദേഹവിയോഗത്തിൽ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അനുശോചനം രേഖപ്പെടുത്തി.

വിദേശ സഹായം സ്വീകരിക്കാൻ നയം മാറ്റണം: കെ എം മാണി

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കുകയില്ലെന്ന നിലവിലുള്ള നയം തിരുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാർ കെ എം മാണി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസ്തുത നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ അത് ഉത്കണ്ഠാജനകവും രാജ്യതാത്പര്യത്തിന് എതിരുമാണെന്ന് അദ്ദേഹം പറഞ്ഞു. അഭൂതപൂർവമായ വൻ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരുദ്ധാരണത്തിന് മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടി വിദേശ സഹായം വിനിയോഗിക്കാവുന്നതാണ്. തദനുസരണമായി നിലവിലുള്ള നയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു