ഇലന്തൂർ നരബലി: ​ആ​ത്മാ​വി​ന്​ ശാ​ന്തി​കി​ട്ട​ണം, ച​ട​ങ്ങു​ക​ൾ വൈ​കി​പ്പി​ക്കാ​നാ​വി​ല്ല; പത്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് മകൻ സെൽവരാജ്.

ഇലന്തൂർ നരബലി: ​ആ​ത്മാ​വി​ന്​ ശാ​ന്തി​കി​ട്ട​ണം, ച​ട​ങ്ങു​ക​ൾ വൈ​കി​പ്പി​ക്കാ​നാ​വി​ല്ല; പത്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് മകൻ സെൽവരാജ്.

ഇലന്തൂർ നരബലിയില് കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹാവിശിഷ്ടങ്ങള് കൈമാറിയത്. പത്മയുടെ മകൻ സെൽവരാജാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ മൃതദേഹാവിശിഷ്ടങ്ങള് ധർമപുരിയിലേക്ക് കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്കാരം നടത്തുമെന്നും മകൻ പറഞ്ഞു.

പത്മയെ കാണാതായതോടെ തന്നെ മകനടക്കമുള്ള ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനെതിരെ കുടുംബം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുടുംബത്തിന് മൃതദേഹം കൈമാറിയത്. സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കം നാട്ടിൽ തുടങ്ങിയെന്നും മകൻ സെൽവരാജ് പറഞ്ഞു.
​ആവശ്യപ്പെട്ടത് ഇന്നലെയെത്താൻ​പത്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ വൈകീട്ടോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തണമെന്നായിരുന്നു സെൽവരാജിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകീട്ട് മൃതദേഹം വിട്ടുകിട്ടിയാൽ നാട്ടിലേക്ക് പോകുന്നതിനുള്ള തടസം സെൽവരാജ് അന്വേഷണസംഘത്തെ അറിയിച്ചു. വൈകീട്ട് മൃതദേഹവുമായി തമിഴ്നാട്ടിലെ ധർമപുരിയിലേക്ക് പോയാൽ അവിടെയെത്താൻ അർധരാത്രി കഴിയും. വൈകിയെത്തിൽ സംസ്കാര ചടങ്ങുകൾക്ക് കാത്തിരിക്കേണ്ടിവരുമെന്ന കാര്യം സെൽവരാജ് അറിയിച്ചതോടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം വിട്ടുനൽകാൻ തീരുമാനിച്ചത്.

ആ ആത്മാവിന് ശാന്തി കിട്ടണം​കോട്ടയത്ത് നിന്ന് ഒമ്പത് മണിക്കൂറിലേറെ യാത്ര ചെയ്താൽ മാത്രമേ ധർമപുരിയിലെ പത്മയുടെ വീട്ടിലെത്താൻ കഴിയുകയുള്ളൂ. വൈകീട്ട് യാത്ര പുറപ്പെട്ടാൽ അർധരാത്രിയോടെയാകും സ്ഥലത്തെത്തുക. സംസ്കാര ചടങ്ങുകൾക്ക് രാവിലെവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെൽവരാജ് പറയുന്നത്. ‘ഇനിയും അമ്മയുടെ ചടങ്ങുകൾ വൈകിപ്പിക്കാനാവില്ല. ആ ആത്മാവിന് ശാന്തികിട്ടണം. വീടിനടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക’ സെൽവരാജ് പറഞ്ഞതായി മാധ്യമത്തോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​താമസിച്ചിരുന്നത് കൊച്ചിയിൽ​ലോട്ടറി തൊഴിലാളിയായിരുന്ന പത്മ കൊച്ചി പൊന്നുരുന്നിയിലാണ് താമസിച്ചിരുന്നത്. ചിറ്റൂര് റോഡില് ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവര്. സെപ്റ്റംബര് 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് തന്നെ കൊലപാതകവും നടന്നിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പത്മയെ കാണാതായതിനെത്തുടർന്ന് കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരട്ട നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈല് ടവര് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്.

നടന്നത് ക്രൂരകൃത്യംപത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ ഇവിടേക്കെത്തിച്ച ഏജന്റും ആസൂത്രകനുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. നരബലി നടത്താന് ദമ്പതികള്ക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. ലോട്ടറി വിൽപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിങ്ങിന്റെ വീട്ടിൽവെച്ച് മൂവരും ചേർന്ന് കൊലപ്പെടുത്തിയത്. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള് രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക.