പത്മ അവാര്‍ഡുകള്‍ ഇന്ന് രാഷ്ട്രപതി സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

പത്മ അവാര്‍ഡുകള്‍ ഇന്ന് രാഷ്ട്രപതി സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

ഡൽഹി: പത്മ അവാർഡുകള്‍ ഇന്ന് സമ്മാനിക്കും.

രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും.

മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഗായിക ഉഷ ഉതുപ്പ് എന്നിവർക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രൻ നമ്ബൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കർഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും.