നിയമങ്ങൾ കാറ്റിൽ പറത്തിയും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചും ഏറ്റുമാനൂർ നഗരസഭയിൽ 23 പേർക്ക് ശുചീകരണ ത്തൊഴിലാളികളായി സ്ഥ‌ിരനിയമനം; നിയമനത്തിന് പിന്നിൽ വൻ തുക കോഴ വാങ്ങിയതായി സൂചന; നിയമന തട്ടിപ്പ് നടത്തിയത് തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യവേ അൻപത് ലക്ഷം രൂപയുടെ വൈദ്യുതി കമ്പി മോഷ്ടിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഒന്നാം പ്രതിയാക്കി കേസെടുത്ത ഉദ്യോഗസ്ഥൻ

നിയമങ്ങൾ കാറ്റിൽ പറത്തിയും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചും ഏറ്റുമാനൂർ നഗരസഭയിൽ 23 പേർക്ക് ശുചീകരണ ത്തൊഴിലാളികളായി സ്ഥ‌ിരനിയമനം; നിയമനത്തിന് പിന്നിൽ വൻ തുക കോഴ വാങ്ങിയതായി സൂചന; നിയമന തട്ടിപ്പ് നടത്തിയത് തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യവേ അൻപത് ലക്ഷം രൂപയുടെ വൈദ്യുതി കമ്പി മോഷ്ടിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഒന്നാം പ്രതിയാക്കി കേസെടുത്ത ഉദ്യോഗസ്ഥൻ

കോട്ടയം: നിയമങ്ങൾ കാറ്റിൽ പറത്തിയും തിരഞ്ഞെടുപ്പു പെരു മാറ്റച്ചട്ടം ലംഘിച്ചും ഏറ്റുമാനൂർ നഗരസഭയിൽ 23 പേർക്കു ശുചീകരണ ത്തൊഴിലാളികളായി സ്ഥ‌ിരനിയമനം.

കോടതിവിധി ദുർവ്യാഖ്യാനം ചെയ്തും കൗൺസിലിനെ തെറ്റി ദ്ധരിപ്പിച്ചുമാണ് എൽഡിഎഫിലും യൂഡിഎഫിലും പെട്ടവരെ നിയമി ച്ചിരിക്കുന്നത്. ഒട്ടേറെ വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ഇതിനു ചുക്കാൻ പിടിച്ചിരിക്കുന്നത്.

ഇയാൾ തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യവേ അൻപത് ലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷണം പോയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ച് ഒന്നാം പ്രതി ചേർത്തയാളാണ് ഈ ഉദ്യോഗസ്ഥൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ പറവട്ടാനിയിലുള്ള കോര്‍പ്പറേഷന്റെ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള സെൻട്രല്‍ ഇലക്‌ട്രിക് സ്റ്റോറില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 11,043 കിലോ കേബിളാണ് മോഷണം പോയത്.
2018 മേയ് 21നും 2020 മാര്‍ച്ച്‌ 20നും ഇടയിലായിരുന്നു മോഷണം. സി ബ്രാഞ്ച് എസി.പി യാണ് അന്വേഷണം നടത്തിയത്. ഈ കേസിൽ ഒന്നാം പ്രതിയാണ് നിയമന തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ഉദ്യോഗസ്ഥൻ

തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചില്ലെന്നു വരുത്താനായി ഉത്തരവിലെ തീയതി കാണിച്ചിരിക്കുന്നതു കഴിഞ്ഞ മാസം 15 ആണ്. 16നാണു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. എന്നാൽ യഥാർഥ നിയമന ഉത്തരവു തയാറാക്കി സെക്രട്ടറി ഒപ്പുവച്ചു വിതരണം ചെയ്തിട്ടുള്ളത് ഏപ്രിൽ ഒന്നിനാണെന്നു നഗര സഭയിലെ രേഖകൾ വ്യക്തമാക്കുന്നു.

സ്ഥിരനിയമനം ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിൽ തീരുമാനം കൈക്കൊള്ള ണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു മറയാക്കിയാണു നിയമനം..

സ്ഥിരനിയമനം നടത്തുന്നതിനു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള മുൻഗണനപ്പട്ടിക, സംവരണം തുടങ്ങിയവയുടെ സ്ഥിരീകരണം നിർബന്ധമായും നേടിയിരിക്കണമെന്ന സർക്കാർ ഉത്തരവുകളും പാലിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവു ലഭിക്കും മുൻപു തന്നെ നടപടികൾ എടുത്തതായും വ്യക്തമാണ്.
കോടതി ഉത്തരവ് നഗരസഭ കൈപ്പറ്റിയത് 26നാണ്.

എന്നാൽ നിയമനം സംബന്ധിച്ചു
കൗൺസിൽ ചേർന്നു തീരുമാനമെടുത്തത് 14ന്. ഇതിനു ചെയർപഴ്സന്റെ അംഗീകാരം ലഭിച്ച് രേഖകളായത് 22നും. എന്നാൽ മാർച്ച് 15നു തന്നെ ഉത്തരവിറക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു പേർ കാത്തിരിക്കുമ്പോഴാണു ഇത്തരം സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കി നിയമനം നടത്തിയിരിക്കുന്നത്. നിയമനം നടത്തിയതാകട്ടെ നിരവധി വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനും