play-sharp-fill
പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തയാളെ ഗുണ്ടാസംഘം മര്‍ദിച്ചവശനാക്കി ; ഓട്ടോറിക്ഷയും സഹായിയുടെ ബൈക്കും തകര്‍ത്തു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തയാളെ ഗുണ്ടാസംഘം മര്‍ദിച്ചവശനാക്കി ; ഓട്ടോറിക്ഷയും സഹായിയുടെ ബൈക്കും തകര്‍ത്തു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം : പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തയാളെ ഗുണ്ടകള്‍ മര്‍ദിക്കുകയും ഓട്ടോയും ബൈക്കും തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പേരേക്കോണം ജങ്ഷനില്‍ പടക്കംപൊട്ടിച്ചത് സമീപവാസിയായ അനില്‍കുമാര്‍ ചോദ്യം ചെയ്തു. വീട്ടില്‍ രോഗികളും കൊച്ചുകുട്ടികളും ഉള്ളതിനാല്‍ ദൂരെ കൊണ്ടുപോയി പൊട്ടിക്കണമെന്ന് നിര്‍ദേശിച്ചതിന് അനില്‍കുമാറിനെ വീടുകകയറി ആക്രമിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

ആക്രമികളില്‍നിന്ന് അനില്‍കുമാറിനെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍  രതീഷിന്റെ ഓട്ടോയും ബൈക്കും ആക്രമികള്‍ വാളിന് വെട്ടിയും അടിച്ചും തകര്‍ത്തു. വാളുകൊണ്ടുള്ള വെട്ടില്‍ ഓട്ടോറിക്ഷ തകര്‍ന്നു. ആക്രമികളായ രാഹുല്‍ (22), രാഹുല്‍ (26), കാര്‍ത്തിക് (23), വിഷ്ണു (25) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആഴ്ചകള്‍ക്കു മുമ്ബ് കണ്ടംതിട്ട വാര്‍ഡ് മെംബര്‍ ജയന്റെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളാണ് ഈ സംഘം. ആക്രമികള്‍ക്കായി ആര്യങ്കോട് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്.