പാചകവാതക ബുക്കിംഗ് നടത്തുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ; കമ്പനിയുടെ പാചകവാതക ബുക്കിംഗിന് പുതിയ നമ്പർ ഏര്‍പ്പെടുത്തി അധികൃതര്‍.

പാചകവാതക ബുക്കിംഗ് നടത്തുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ; കമ്പനിയുടെ പാചകവാതക ബുക്കിംഗിന് പുതിയ നമ്പർ ഏര്‍പ്പെടുത്തി അധികൃതര്‍.

 

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ബുക്കിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 7715012345, 7718012345 എന്നീ നമ്ബറുകള്‍ ഉപയോഗിക്കേണ്ടതാണ്.

 

 

 

ഈ രണ്ട് നമ്ബറുകളും ഏതാണ്ട് 5 വര്‍ഷം മുമ്ബാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ അവതരിപ്പിച്ചത്. എന്നാല്‍, ബുക്കിംഗ് നടത്തുന്നതിനായി ഇപ്പോഴും പ്രവര്‍ത്തനരഹിതമായ നമ്ബര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 9446256789 എന്ന ഐവിആര്‍എസ് നമ്ബര്‍ കാലഹരണപ്പെട്ടതാണെന്നും, ബുക്കിംഗ് നടത്താൻ ഈ നമ്ബര്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

മിസ്ഡ് കോള്‍ ബുക്കിംഗ് നടത്താൻ 7710955555 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണ്. അതേസമയം, വാട്സ്‌ആപ്പ് ബുക്കിംഗാണ് നടത്തുന്നതെങ്കില്‍ 1800224344 എന്ന നമ്ബറാണ് ഉപയോഗിക്കേണ്ടത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ യുപിഐ ആപ്പുകള്‍ വഴി പണമടയ്ക്കാവുന്ന സംവിധാനവും ഭാരത് പെട്രോളിയം ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group