സ്ഥാനാര്‍ത്ഥിയെ പിൻവലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യം; നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു; ഉപതെരഞ്ഞെടുപ്പില്‍ അൻവറിനെ ഒപ്പം നിര്‍ത്താൻ യുഡിഎഫ് നീക്കം
പാലക്കാട് : ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നീക്കം.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടു.
യുഡിഎഫുമായി നടത്തിയ ചർച്ചകള്‍ അൻവർ സ്ഥിരീകരിച്ചു.
നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെന്നും അൻവർ വ്യക്തമാക്കി. മതേതരചേരികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് താൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അൻവർ വിശദീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0