തിരുനക്കരയിൽ ഓക്‌സിജൻ മറയ്ക്കാൻ ശ്രമിക്കുന്നത് എന്ത്; ദുരൂഹത ഇരട്ടിയാക്കി ഓക്‌സിജൻ സ്ഥാപനത്തിലെ മോഷണം; വാർത്ത മൂലയ്‌ക്കൊതുക്കി മലയാള മനോരമ; പേര് വയ്ക്കാതെ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മേൽ സമ്മർദം

തിരുനക്കരയിൽ ഓക്‌സിജൻ മറയ്ക്കാൻ ശ്രമിക്കുന്നത് എന്ത്; ദുരൂഹത ഇരട്ടിയാക്കി ഓക്‌സിജൻ സ്ഥാപനത്തിലെ മോഷണം; വാർത്ത മൂലയ്‌ക്കൊതുക്കി മലയാള മനോരമ; പേര് വയ്ക്കാതെ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മേൽ സമ്മർദം

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിലെ സ്ഥാപത്തിലെ മോഷണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. മോഷണം നടന്നതിന് പിന്നാലെ ഓക്‌സിജൻ സ്ഥാപനത്തിലെ മാനേജ്‌മെന്റും മുതിർന്ന വ്യക്തികളും മാധ്യമങ്ങളുമായി ബന്ധപ്പെടുകയും, സ്ഥാപനത്തിന്റെ പേര് നൽകരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി തേർഡ് ഐ ന്യൂസ് ലൈവിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത് അനുസരിച്ച് മലയാള മനോരമ മോഷണ വാർത്ത ഒറ്റക്കോളത്തിൽ ഒതുക്കുകയും ചെയ്തു. വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ സ്ഥാപനം വ്യഗ്രത കാട്ടിയാണ് ഇപ്പോൾ സംശയത്തിന് ഇട നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് എതിർവശത്ത് പഴയ പ്രസ്‌ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടന്നത്. നേരം പുലരാറായപ്പോഴാണ് നഗരമധ്യത്തിലെ ഷോപ്പിൽ മോഷണം നടന്നിരിക്കുന്നത്. നാലു മണിയോടെ ആരംഭിച്ച മോഷണം, അരമണിക്കൂറോളം നീണ്ടു നിന്നിരുന്നു. തുടർന്നാണ് പ്രതി മൊബൈൽ ഫോണുമായി കടന്നത്.

ഏറെ ദുരൂഹമായി തോന്നുന്നത് ലക്ഷങ്ങൾ വില വരുന്ന മൊബൈൽ ഫോണുകൾ സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലുണ്ടായിരുന്ന ചില്ലു വാതിൽ അകത്തു നിന്നും പൂട്ടിയിരുന്നില്ലെന്നതാണ്. സ്ഥാപനത്തിനുള്ളിൽ കയറിയ മോഷ്ടാവ് ഒപ്പോ, വിവോ, സാംസങ കമ്പനികളുടെ മൊബൈൽ ഫോണുകൾ മാത്രമാണ് മോഷ്ടിച്ചിരിക്കുന്നതും. അതും രണ്ടു റാക്കിൽ നിരനിരയായിരുന്ന മൊബൈൽ ഫോണുകൾ മാത്രമായിരുന്നു.

ഓക്‌സിജൻ ഷോപ്പിനുള്ളിൽ കയറി മോഷണം നടത്തിയ മോഷ്ടാവിന്റെ ശരീര ഭാഷയിൽ നിന്നും തന്നെ മോഷണം നടത്തിയത് വളരെ കൂളായാണ് എന്ന് വ്യക്തമായിരുന്നു. അരമണിക്കൂറോളം ഷോറൂമിനുള്ളിൽ ചിലവഴിച്ച ഇയാൾ ഒരു സമയത്തും പരിഭ്രാന്തി പ്രകടിപ്പിച്ചിരുന്നില്ല.

സ്ഥലം കൃത്യമായി പരിചയമുള്ള വ്യക്തമായാണ് മോഷണം നടത്തിയതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഷട്ടറിന്റെ മധ്യഭാഗത്തുണ്ടായിരുന്ന വിടവ് സംബന്ധിച്ചു മോഷ്ടാവ് കൃത്യമായി മനസിലാക്കിയിരുന്നു. ഇത് സ്ഥാപനവുമായി അടുത്ത ബന്ധമുള്ളവർക്കല്ലാതെ മനസിലാകില്ല.

എന്നാൽ, പതിനഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഓക്‌സിജൻ മാനേജ്‌മെന്റ് അവകാശപ്പെടുന്നു. എന്നാൽ, മോഷണം സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിക്കരുതെന്ന് മാനേജ്‌മെന്റ് കോട്ടയത്തെ പ്രമുഖ മാധ്യമങ്ങളോടെല്ലാം അഭ്യർത്ഥിച്ചിരുന്നു. ഇത് എന്തിനാണ് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.