play-sharp-fill
ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയായ   ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും പട്ടാമ്പി  കോടതിയിലാണ് ഇയാളെ ഹാജരാക്കുക  പ്രതിയെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും പട്ടാമ്പി കോടതിയിലാണ് ഇയാളെ ഹാജരാക്കുക പ്രതിയെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

സ്വന്തം ലേഖിക

പാലക്കാട് :ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍ പറമ്പിൽ നിന്നാണ് പാലപ്പുറം ഐക്കരപറമ്പ് കയലത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ആഷിഖിന്റേതെന്ന് (24) സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. ആഷിഖിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൈയില്‍ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്.

ഡി.എന്‍.എ പരിശോധന നടത്തി മൃതദേഹം ആഷിഖിന്റേതാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ബന്ധുക്കളുടെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊലപാതകത്തില്‍ മറ്റാര്‍ക്കേങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ല്‍ ഒരു മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഫിറോസിനെ കഴിഞ്ഞ് ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താന്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി വെളിപ്പെടുത്തിയത്. ഡിസംബര്‍ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആഷിഖ് കത്തിയെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചു. കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തി. തുടര്‍ന്ന് മൃതദേഹം പെട്ടിഓട്ടോയില്‍ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച്‌ കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.