ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരീച്ച് മണിക്കൂറുകൾക്ക് അകം കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരുക്കം
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരുക്കം.
ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരീച്ച് മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് അടുത്ത ദൗത്യം ഏറ്റെടുക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച യുവാവിെന്റ കരളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 50കാരനില്‍ തുന്നിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം തൃശൂരിലെത്തി കരള്‍ ഏറ്റുവാങ്ങുമെന്നാണ് വിവരം. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഇത് എത്തിച്ച് ശസ്ത്രക്രിയ നടത്തും.
ഇതോടൊപ്പം വൃക്ക, ഹൃദയം, കണ്ണ് തുടങ്ങിയ അവയവങ്ങളും ദാനംചെയ്യുവാന്‍ മസ്തിഷ്ക മരണം സംഭവിച്ചയാളിന്റെ അടുത്ത ബന്ധുക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും അവയും ചികിത്സയിലുള്ള രോഗികള്‍ക്കു നല്‍കുമെന്നും മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണമാകൂ.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ആദ്യ ശസ്ത്രക്രിയയായതിനാലാണ് സൗജന്യമായി നടത്തിയതെന്നും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
രോഗിക്കും ബന്ധുക്കള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ആദ്യദൗത്യം വിജയകരമാണെങ്കിലും നിരീക്ഷണം തുടരുമെന്ന് ഗാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധു പറഞ്ഞു. ഇനിയും കരള്‍മാറ്റ ശസ്ത്രക്രിയക്കായി രോഗികള്‍ ലിസ്റ്റിലുണ്ടെന്ന് ഡോ. സിന്ധു പറഞ്ഞു.
തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ട് സുബേഷാണ് (40) കഴിഞ്ഞദിവസം കരള്‍മാറ്റല്‍ ശസ്ത്രക്രീയക്ക് വിധേയനായത്. ഭാര്യ പ്രവിജയാണ്(34 ) കരള്‍ പകുത്തുനല്‍കിയത്.
ഗാസ്ട്രോ വിഭാഗം ഡോക്ടര്‍മാരായ ഡൊമിനിക് മാത്യു, ജീവന് ജോസ്, തുളസി കോട്ടായി, ഓങ്കോളജി സര്‍ജറി വിഭാഗം മേധാവി ഡോ. ടി വി മുരളി, ജനറല്‍ സര്ജന് ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, ഡോ. സോജന്, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്സ് സുമിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും മുഴുവന്‍സമയം പങ്കാളിയായി.