ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ പാക് മത്സ്യത്തൊഴിലാളി ; കറാച്ചിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു ഹാജി ബാലൂച്ചാണ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറിയത്.

ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ പാക് മത്സ്യത്തൊഴിലാളി ; കറാച്ചിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു ഹാജി ബാലൂച്ചാണ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറിയത്.

സ്വന്തം ലേഖിക

കറാച്ചി : ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ പാക് മത്സ്യത്തൊഴിലാളി കോടീശ്വരനായി മാറി. കറാച്ചിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു ഹാജി ബാലൂച്. ഗോള്‍ഡൻ ഫിഷ് എന്നറിയപ്പെടുന്ന സോവ മത്സ്യമാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അറബിക്കടലില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ക്ക് ഗോള്‍ഡൻ മത്സ്യം ലഭിച്ചത്. കറാച്ചി ഹാര്‍ബറില്‍ മത്സ്യം 7 കോടി രൂപക്കാണ് ലേലത്തില്‍ വിറ്റുപോയത്.

 

 

 

 

വിലമതിക്കാനാവാത്ത മത്സ്യമാണ് സോവ ഫിഷ്. അപൂര്‍വമായാണ് ഇത് കാണുന്നത് തന്നെ. മരുന്നിനായും ഈ മത്സ്യം ഉപയോഗിക്കുന്നുണ്ട്. സോവയുടെ വയറ്റില്‍ നിന്ന് ലഭിക്കുന്ന നൂല് പോലുള്ള സാധനം ഔഷധാവശ്യത്തിനും ശസ്ത്രക്രിയ ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

ചിലയിടങ്ങളില്‍ പരമ്ബരാഗത മരുന്നുകളിലും പ്രാദേശിക പാചകത്തിലും ഗോള്‍ഡൻ ഫിഷ് ഉപയോഗിക്കാറുണ്ട്. പ്രജനന സമയത്തു മാത്രമാണ് ഇവ കടല്‍തീരത്തേക്ക് വരുന്നത്. വളരെ അപൂര്‍വമായാണ് മത്സ്യം വലയില്‍ കുടുങ്ങുന്നത് തന്നെ. 20 മുതല്‍ 40 കിലോ വരെ ഭാരമുണ്ടാകും സോവ മത്സ്യത്തിന്. 1.5 മീറ്റര്‍ വരെ വളരുകയും ചെയ്യും.