ഒരു വയസുള്ള ആൺകുട്ടിയെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: നാടിനെ നടുക്കിയ സംഭവം ഇന്നു രാവിലെ:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളനാട്ടിൽ ഒരു വയസുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലപ്പെടുത്തി. ഉറിയാക്കോട് സ്വദേശി സിന്ധുവിന്റെ ഒരുവയസുള്ള ആൺ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. സിന്ധുവിന്റെ മനസികാസ്വാസ്ഥ്യമുള്ള സഹോദരി മഞ്ജുവാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്.
കൊലപാതക ശേഷം മഞ്ജു തന്നെയാണ് ഇക്കാര്യം സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചത്. അങ്ങനെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വിളപ്പിൽശാല പൊലീസും കാട്ടാക്കട ഫയർഫോഴ്സും പാഞ്ഞെത്തി. ഫയർഫോഴ്സ് ആണ് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു