play-sharp-fill
ചുരുളഴിക്കാതെ ‘ഭ്രമയുഗം’;അഴിച്ചിട്ട മുടികളുമായി യക്ഷിയെ ഓര്‍മിപ്പിക്കുന്ന ലുക്കിൽ അമാല്‍ഡ ലിസ്, ‘ഭ്രമയുഗം’ സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

ചുരുളഴിക്കാതെ ‘ഭ്രമയുഗം’;അഴിച്ചിട്ട മുടികളുമായി യക്ഷിയെ ഓര്‍മിപ്പിക്കുന്ന ലുക്കിൽ അമാല്‍ഡ ലിസ്, ‘ഭ്രമയുഗം’ സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

സ്വന്തം ലേഖിക

മ്മൂട്ടി,അര്‍ജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഭ്രമയുഗം’ സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.പുതുവത്സരം പിറന്നതിന് പിന്നാലെ നാല് ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്.പുതുവത്സരം തുടങ്ങിയത് മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററുമായിട്ടാണെങ്കില്‍ പിന്നീട് ചിത്രത്തിലെ മറ്റു താരങ്ങളുടെ പോസ്റ്ററുകളും റിലീസ് ആയി.

കൂർത്ത ദ്രംഷ്ടങ്ങളും കൊമ്പുകളുമൊക്കെയായി മുഖത്ത് ഛായം തേച്ച മമ്മൂട്ടിയുടെ ഹൊറർ ലൂക്കിലുള്ള പോസ്റ്ററും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന അമാല്‍ഡ ലിസിന്റെ പോസ്റ്ററാണ് പുതുതായി പുറത്തിറങ്ങിയത്.അരമണിയും അഴിച്ചിട്ട മുടികളുമായി യക്ഷിയെ ഓര്‍മിപ്പിക്കുന്ന ലുക്കിലാണ് അമാല്‍ഡയുടെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. നേരത്തെ അര്‍ജുൻ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹത്ത് ചോരയൊലിപ്പിക്കുന്ന നിലയിലുള്ള പോസ്റ്റാറാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ‘ഭൂതകാലം’ എന്ന സിനിമക്ക് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്‌റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷൻ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റംസ് : മെല്‍വി ജെ.