സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു; ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കോട്ടയത്തെ 6 റേഷൻ കടകളിലും പരിശോധന

സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു; ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കോട്ടയത്തെ 6 റേഷൻ കടകളിലും പരിശോധന

തിരുവനന്തപുരം : ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കോട്ടയത്തെ 6 റേഷൻ കടകളിലടക്കം സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന .സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു.

റേഷന്‍ കോര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവില്‍ ഭക്ഷ്യ സാധനങ്ങള്‍ ചില റേഷന്‍ കടകള്‍ നല്‍കുന്നില്ലെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതിനായി ”ഓപ്പറേഷന്‍ സുഭിക്ഷ”
എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ പരിശോധന നടത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 10 ഉം, കോട്ടയം, എറണാകുളം ജില്ലകളില്‍ 6 വീതവും, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 5 വീതവം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 4 വീതവും, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ 3 വീതവും, കാസര്‍​ഗോഡ് ജില്ലയില്‍ 2 ഉം, കടകളിലാണ് വിജിലന്‍സ്‌ മിന്നൽ പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group