ഓപ്പറേഷന്‍ സാഗര്‍റാണി; തൃശൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ സംയുക്ത പരിശോധന; ഏഴരക്കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
സ്വന്തം ലേഖിക
തൃശൂര്‍: ഓപ്പറേഷന്‍ സാഗര്‍റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫിഷറീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ മത്സ്യസ്റ്റാളുകളില്‍ ഗുണനിലവാരപരിശോധന നടത്തി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴകിയ മീന്‍ എത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സംയുക്തപരിശോധനാ സംഘം എത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധനയില്‍ ഏഴരക്കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
മത്സ്യസ്റ്റാളുകളില്‍ നിന്നും വിവിധ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രേഖ, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ലീന തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍ എ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പരിശോധനയില്‍ മത്സ്യവിപണനത്തില്‍ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും നിര്‍ദ്ദേശം നല്‍കി.