‘ഓപ്പറേഷൻ കാവേരി’..! സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചതായി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നത്. ‘ഓപ്പറേഷൻ കാവേരി’ എന്നാണ് ദൗത്യത്തിന്റെ പേര്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചതായി മന്ത്രി വ്യക്തമാക്കി.
നിലവിൽ 500 പേരെ സുഡാൻ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യോമ സേനയുടെ സി- 130 ജെ വിമാനങ്ങളും ഐഎൻഎസ് സുമേധ എന്ന കപ്പലുമാണ് സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിനായി ഇന്ത്യ ഉപയോഗിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് വിമാനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കപ്പൽ സുഡാൻ തീരത്തേയ്ക്ക് അയച്ചതായും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.