ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് മ​ദ്യം വാ​ങ്ങു​ന്ന സം​വി​ധാ​നം നിലവിൽ; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ വിതരണം തുടങ്ങിയിരിക്കുന്നത് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ൽ; പുതിയ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലേ​ക്കും വ്യാപിപ്പിക്കും

ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് മ​ദ്യം വാ​ങ്ങു​ന്ന സം​വി​ധാ​നം നിലവിൽ; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ വിതരണം തുടങ്ങിയിരിക്കുന്നത് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ൽ; പുതിയ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലേ​ക്കും വ്യാപിപ്പിക്കും

സ്വന്തം ലേഖകൻ

തി​രു​വ​ന്ത​പു​രം: ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് മ​ദ്യം വാ​ങ്ങു​ന്ന സം​വി​ധാ​നം ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ വ​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​ന്ന​ത്.

BOOKING.KSBC.CO.IN എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ആ​വ​ശ്യ​മു​ള്ള മ​ദ്യ​ത്തി​നു ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം അ​ട​ച്ച​ശേ​ഷം അ​തി​ൻറെ ര​സീ​തോ എ​സ്എം​എ​സോ ഷോ​പ്പി​ൽ കാ​ണി​ച്ച് മ​ദ്യം വാ​ങ്ങു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വ​ന്തം മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​തി​ലേ​ക്കു വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും വേ​ണം.

തു​ട​ർ​ന്ന് പേ​ര്, ജ​ന​ന​തീ​യ​തി, ഇ-​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ​വ രേ​ഖ​പ്പെ​ടു​ത്തി ക​ഴി​യു​ന്പോ​ൾ ഷോ​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും മ​ദ്യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പേ​ജി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​കും.

ജി​ല്ല, മ​ദ്യ​ഷോ​പ്പ് തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു ശേ​ഷം ഓ​ർ​ഡ​ർ പൂ​ർ​ത്തി​യാ​ക്കാം. ഓ​ൺ​ലൈ​നി​ൽ പ​ണം അ​ട​ച്ചതിനു ശേഷം റ​ഫ​റ​ൻ​സ് ന​മ്പർ, ഷോ​പ്പി​ൻറെ വി​ശ​ദാം​ശ​ങ്ങ​ളും മ​ദ്യം കൈ​പ്പ​റ്റേ​ണ്ട സ​മ​യ​വും അ​ട​ങ്ങി​യ എ​സ്എം​എ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പറി​ലേ​ക്കു ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​സ​ന്ദേ​ശം ഷോ​പ്പി​ൽ കാ​ണി​ച്ച് മ​ദ്യം വാ​ങ്ങാം.

ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച​വ​ർ​ക്കു വേ​ണ്ടി എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നു ബെ​വ്കോ വി​ശ​ദ​മാ​ക്കു​ന്നു.