
സ്വന്തം ലേഖകൻ
തൃശ്ശൂർ: ലോകത്ത് മറവി സംഭവിക്കാത്ത മനഷ്യരില്ല. എന്നാൽ ശസ്ത്രക്രിയ നടത്തിയ കത്രിക രോഗിയുടെ ശരീരത്തിനുള്ളിൽ തന്നെ വച്ചു മറക്കുന്നത് സ്വാഭ്വാവിക മറവിയാണോ എന്ന് ചെറിയൊരു ആശങ്ക. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ ശരീരത്തിലാണ് കത്രിക മറന്നുവെച്ചത്. സംഭവത്തില്‍ പോലീസിലും, മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജോസഫ് പോള്‍ മഞ്ഞപിത്തത്തിന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഏപ്രില്‍ 25ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോ. പോളി ടി ജോസഫിനെ കണ്ടു. മെയ് അഞ്ചാം തീയതി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഇതിന് മുമ്പ് കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഡോ. പോളി ടി ജോസഫ് പണം വാങ്ങിയതായും കുടുംബം ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയക്ക് ശേഷം നടത്തിയ സ്കാനിംഗില്‍ വീണ്ടും പ്രശ്നം കണ്ടെത്തിയതോടെ മെയ് 12ന് രണ്ടാമതൊരു ഓപ്പറേഷന് കൂടി നടത്തി. ജോസഫ് മെയ് 30 വരെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. വീട്ടിലെത്തി ഒരാഴ്ചക്ക് ശേഷം വീണ്ടു ഡോക്ടറെ കാണുകയും സിടി സ്കാന്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടുമൊരു ശസ്ത്രക്രിയ നടത്തണമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.
സംഭവത്തില്‍ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണത്തോട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് ഡോ. പോളി ടി ജോസഫ് വ്യക്തമാക്കി.







