ഓണത്തിന് പൂക്കളമിടാൻ സർക്കാർ വിലക്ക്..! പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; തമിഴ്‌നാട്ടിൽ നിന്നും വരുന്ന പച്ചക്കറിക്കും ആഹാര സാധനങ്ങൾക്കും വിലക്കില്ല; പൂക്കൾക്കു മാത്രം എന്തുകൊണ്ട് വിലക്ക്; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല

ഓണത്തിന് പൂക്കളമിടാൻ സർക്കാർ വിലക്ക്..! പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; തമിഴ്‌നാട്ടിൽ നിന്നും വരുന്ന പച്ചക്കറിക്കും ആഹാര സാധനങ്ങൾക്കും വിലക്കില്ല; പൂക്കൾക്കു മാത്രം എന്തുകൊണ്ട് വിലക്ക്; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല

ടീം തേർഡ് ഐ

കൊച്ചി: കൊറോണയുടെ പേരിൽ ഓണത്തിന് പൂക്കളമൊരുക്കുന്നതിനു സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നതായുള്ള ആരോപണവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്. തമിഴ്‌നാട്ടിൽ നിന്നും വരുന്ന പൂക്കൾ അതിർത്തിയിൽ തടയണമെന്നു സംസ്ഥാന സർക്കാർ രഹസ്യ നിർദേശം നൽകിയതായാണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്. ഭക്ഷണത്തിനും അരിയ്ക്കുമില്ലാത്ത വിലക്ക് എന്തിനാണ് പൂക്കൾക്കെന്ന ആരോപണമാണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ ഉയർത്തുന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.കെ ശശികല ടീച്ചറാണ് ഏറ്റവും കടുത്ത ആരോപണവുമായി രംഗത്ത് എത്തിയത്. – പച്ചക്കറിയും , പല വ്യഞ്ജനങ്ങളും അരിയും എല്ലാം അതിർത്തികടന്നു വരുമ്പോൾ വഴിമാറിക്കൊടുക്കുന്ന കൊറോണ ഓണപ്പൂക്കളെ മാത്രം പിടികൂടുമത്രേ..? എന്താണ് സഖാക്കളുടെ പ്രശ്‌നം..? ഓണപ്പൂക്കളമാണോ..? അതോ പൂക്കച്ചവടക്കാരുടെ അടുപ്പിൽ തീ പുകയുമെന്ന ഭയമോ..? കമ്മ്യൂണിസത്തിന് വളരാൻ പട്ടിണി വേണമല്ലോ..?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൂക്കൾ എത്തിക്കുമ്പോൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇപ്പോൾ ഹിന്ദു ഐക്യവേദിയും, ബി.ജെ.പിയും സംഘപരിവാർ സംഘടനകളും രംഗത്ത് എത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ എത്തിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും, പരമാവധി വീടുകളുടെ പരിസരങ്ങളിൽ നിന്നുള്ള പൂക്കൾ തന്നെ അത്തപ്പൂവിടുന്നതിനു വേണ്ടി ഉപയോഗിക്കണമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

എന്നാൽ, ഇത് ഹിന്ദു വിരുദ്ധമായ നിലപാടിന്റെ ഭാഗമാണ് എന്നാണ് വിമർശനം ഉയരുന്നത്. സംസ്ഥാന സർക്കാരിന്റെ ആദ്യ ഓണത്തിന്റെ സമയത്ത് ഓണാഘോഷങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴുള്ള നിയന്ത്രമങ്ങളെന്നാണ് ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്.

എന്നാൽ, ഇത് തെറ്റായ പ്രചാരണമാണ് എന്നു സി.പി.എമ്മും സർക്കാരുമായി അടുത്ത വൃത്തങ്ങളും പറയുന്നു. പൂക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത് നൂറുകണക്കിന് ആളുകളുടെ കൈകളിലൂടെ മറിഞ്ഞാണ്. പൂക്കളം ഇടാൻ പൂക്കൾ കൂടുതലായി ഉപയോഗിക്കുന്നതാകട്ടെ കുട്ടികളുമാണ് ഈ സാഹചര്യത്തിൽ പുറത്തു നിന്നും വാങ്ങുന്ന പൂക്കൾ അപകട സാധ്യത വർദ്ധിപ്പിക്കുമെന്നാണ് സർക്കാർ വിശദീകരണം.

പച്ചക്കറികളും ആഹാരസാധനങ്ങളും കഴിക്കുന്നത് കഴുകിയ ശേഷമാണ്. എന്നാൽ, പൂക്കൽ നേരിട്ടു കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു പൂക്കളിലൂടെ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് പൂക്കൾ കൊണ്ടു വരുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.