‘ബോചെനാട്യം’ വൈറൽ ; ബോബി ചെമ്മണ്ണൂരിന്റെ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു; വെള്ള വസ്ത്രത്തിൽ നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ച് ബോചെ എത്തിയപ്പോൾ കയ്യടിച്ച് ആരാധകർ
സ്വന്തം ലേഖകൻ
തൃശ്ശൂർ: ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പ്രമോദ് പപ്പന്‍ ടീമിന്റെ ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറൽ.
ജനാർദ്ദനൻ പുതുശ്ശേരി വരികൾ കുറിച്ച ‘കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെ നല്ലൊരു ഓണക്കാലം വരും’ എന്നു തുടങ്ങുന്ന ഗാനത്തിൽ ബോബി ചെമ്മണ്ണൂര്‍ വ്യത്യസ്തമായ വേഷത്തിലാണ് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ഉപയോഗിക്കുന്ന വെള്ള വസ്ത്രത്തിൽ നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ചാണ് ബോബി പാട്ടിന് ചുവടുവച്ചത്.
വ്യായാമം ചെയ്യുന്നതിനു സമാനമായ നൃത്തച്ചുവടുകളും ആയോധന മുറകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാൻ, കെന്നഡി ജോസഫ്, ഭാസ്കർ അരവിന്ദ് അബു നജുമു എന്നിവർ സഹസംവിധാനം നിർവ്വഹിച്ച സംഗീത വിഡിയോയുടെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ, ഫവാസ് മുഹമ്മദ്, ടിജോ ജോസ്, ജംഷീർ, ഷജിൽ ഒബ്സ്ക്യൂറ എന്നിവരാണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് നിർമ്മിച്ച ഗാനം ഓണക്കാലം ഓമനക്കാലം എന്ന പേരോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.