ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ; നികുതി 5കോടി അടക്കണം; ബമ്പർ ഭാഗ്യവാനെ അറിയാൻ നാട് കാത്തിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ ജയപാലൻ സംസാരിക്കുന്നു

ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ; നികുതി 5കോടി അടക്കണം; ബമ്പർ ഭാഗ്യവാനെ അറിയാൻ നാട് കാത്തിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ ജയപാലൻ സംസാരിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെ അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി നില്കുന്നത്, ഓണം ബമ്പർ 25 കോടിയുടെ വിജയി. ഓണം ബമ്പർ എടുത്തവരുടെ നെഞ്ചിടിക്കുന്ന ശബ്ദമാണ് നാടെങ്ങും. ആയിരം പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ട് ലോട്ടറി എടുക്കുന്നവരാണ് ടെൻഷന്റെ മുൾമുനയിൽ നിൽക്കുന്നത്. ബമ്പർ അടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്തു വച്ചവർ പോലും ഉണ്ട്.

അതേസമയം, കഴിഞ്ഞ വർഷം കേരള സംസ്ഥാന ഭാഗ്യക്കുറി തുണച്ച ജയപാലന് ചിലത് പറയാനുണ്ട്. ഇത്തവണ രണ്ട് ലോട്ടറി എടുത്ത് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കുകയാണ് ജയപാലൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ 12 കോടിയാണ് ജയപാലന് ലഭിച്ചത്. നികുതി കിഴിച്ച് ബാക്കി ലഭിച്ചത് 7 കോടി രൂപയാണ്. വീണ്ടും ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്‌ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കിൽ സ്ഥലവും മറ്റും വിറ്റ് നികുതി അടയ്‌ക്കേണ്ടി വന്നേനെ. ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ വരും. ഓരോ മാസവും ഇത്തരത്തിൽ തുക വന്ന് അധിക തുക പിഴയായി അടയ്‌ക്കേണ്ടി വരും.

‘ഞാൻ പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. അതിൽ നിന്നുള്ള പലിശ മ്യൂച്വൽ ഫണ്ടിലും ഇട്ടു. കുറച്ച് തുക കൊണ്ട് സ്ഥലവും വാങ്ങിയിട്ടുണ്ട്’- ജയപാലൻ പറഞ്ഞു.

ലോട്ടറി അടിച്ച ശേഷം കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ളവർ സഹായം ചോദിച്ചു. പക്ഷേ എല്ലാവരേയും സഹായിക്കാൻ സാധിക്കില്ല. തന്റെ കുടുംബത്തിലും നാട്ടിലുമുള്ള പാവപ്പെട്ടവരെയാണ് സഹായിച്ചതെന്നും ജയപാലൻ പറഞ്ഞു.

‘ലോട്ടറി അടിച്ച് കഴിഞ്ഞാൽ അടുത്ത രണ്ട് കൊല്ലത്തേക്ക് ആർക്കും പത്ത് പൈസ കൊടുക്കരുത്. നമ്മുടെ ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതിൽ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് സഹായം ചെയ്യാവൂ’- ജയപാലൻ പറയുന്നു.

എന്നുകരുതി നികുതിയെ കുറ്റം പറയാനൊന്നും ഈ ഭാഗ്യവാനില്ല. സർക്കാർ നികുതി പിടിക്കണമെന്ന് തന്നെയാണ് ജയപാലൻ പറയുന്നത്. എല്ലാവരുടേയും കൈയിൽ നിന്ന് നികുതി പിടിച്ചാൽ സർക്കാരിന്റെ പ്രതിസന്ധി അവസാനിക്കും.