കരിപ്പൂരില്‍ സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസ് ; അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിലുള്ള രണ്ടുപേര്‍ കൂടി പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസ് ; അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിലുള്ള രണ്ടുപേര്‍ കൂടി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍. അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുള്‍പ്പെട്ട കണ്ണൂര്‍ അഴീക്കല്‍ സ്വദേശി തൊണ്ടിപറമ്പില്‍ സുഭാഷ് (34), അത്താഴകുന്ന് കക്കാട് സ്വദേശി ഫാത്തിമ മന്‍സിലില്‍ മജീഫ് (29) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.

2021 ജൂണ്‍ 21-ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. ഈ സംഭവത്തെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ അഞ്ചു യുവാക്കളാണ് മരിച്ചത്.

മറ്റൊരു കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡിലായതോടെയാണ് ഈ കേസില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അര്‍ജുനെയും കൂട്ടുപ്രതി കാപ്പിരി പ്രണവിനെയും പോലീസ് രണ്ടുദിവസം മുന്‍പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ജൂണ്‍ 21-ന് അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ രണ്ടു കാറുകളിലായി അഞ്ചുപേരാണ് സ്വര്‍ണക്കവര്‍ച്ചയ്ക്ക് കരിപ്പൂരിലെത്തിയത്. സംഘത്തിലുള്‍പ്പെട്ട കണ്ണൂര്‍ സ്വദേശി റമീസ് ഒരുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചു. മജീഫ് 2015-ല്‍ ട്രയിനില്‍വെച്ച് 15 ലക്ഷത്തോളം രൂപ കവര്‍ന്നതുള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയാണ്.

വധശ്രമമുള്‍പ്പെടെ അഞ്ചു കേസുകള്‍ സുഭാഷിനുമുണ്ട്.ഇതോടെ കേസില്‍ അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം 78 ആയി. മുപ്പത്തഞ്ചോളം വാഹനങ്ങളും പിടിച്ചെടുത്തു. ഇരുപതോളം പ്രതികള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.