ഒമിക്രോൺ;  കോട്ടയം ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ; തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150;  അടഞ്ഞ ഇടങ്ങളിൽ പരമാവധി 75; വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം

ഒമിക്രോൺ; കോട്ടയം ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ; തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150; അടഞ്ഞ ഇടങ്ങളിൽ പരമാവധി 75; വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുമെന്ന ആശങ്ക. കോട്ടയം ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ ഉത്തരവിട്ടു.

ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150 ആക്കി.

മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം.

അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.