ഒമിക്രോൺ ഭീഷണിയിൽ സംസ്ഥാനം, കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത; അവലോകന യോഗം നാളെ

ഒമിക്രോൺ ഭീഷണിയിൽ സംസ്ഥാനം, കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത; അവലോകന യോഗം നാളെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രത്യേകയോഗം ചേരുവാൻ തീരുമാനമായി.

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ കോവിഡ് അവലോകനയോഗത്തിന്റെ സമയത്ത് സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തില്‍ താഴെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇന്നലെ കേസുകളുടെ എണ്ണം 12,000 കടന്നു. രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലുമെത്തി.നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരിക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യവും പരിഗണിച്ചാണ് അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടാകില്ല.

അതിനാല്‍ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയുന്നതിനായി നാളെ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ജനുവരി 29 നായിരിക്കും ചികത്സയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തുക.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതിയിടങ്ങളിലിറങ്ങരുത്. നിലവില്‍ രോഗവ്യാപനം 20-40 വയസിനിടയില്‍ ഉള്ളവരിലാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.