play-sharp-fill
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോർ‌ജാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്.

എത്തിയതിന്റെ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവായതായും ഇവരെ ഐസലേഷനിലേക്കു മാറ്റിയതായും മന്ത്രി അറിയിച്ചു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 149 യാത്രികരെയും വിവരം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.