play-sharp-fill
കോട്ടയം ജില്ലയില്‍ ഇന്ന് 242 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു ; 375 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് 242 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു ; 375 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 111 പുരുഷന്‍മാരും 109 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 3760 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340815 പേര്‍ കോവിഡ് ബാധിതരായി. 333729 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20306 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-27

അതിരമ്പുഴ – 11

വൈക്കം – 10

എരുമേലി, ആർപ്പൂക്കര – 8

ചങ്ങനാശേരി, മുണ്ടക്കയം, മണർകാട് 7, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, അയ്മനം – 6

തിടനാട്, പാറത്തോട്, കടനാട്,ചിറക്കടവ്, മാഞ്ഞൂർ – 5

കാണക്കാരി,മണിമല, പമ്പാടി, ഭരണങ്ങാനം, കരൂർ, നീണ്ടൂർ, പാലാ, വെള്ളൂർ, മാടപ്പളളി,
അകലക്കുന്നം – 4

പുതുപ്പള്ളി, കൂട്ടിക്കൽ, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ,മൂന്നിലവ്, തലയോലപ്പറമ്പ്, മുളക്കുളം, വെളിയന്നൂർ,
കിടങ്ങൂർ, കടുത്തുരുത്തി – 3

കുറിച്ചി, വാകത്താനം, കൊഴുവനാൽ, ഞീഴൂർ, മുത്തോലി, വിജയപുരം, തലയാഴം, പള്ളിക്കത്തോട്, കറുകച്ചാൽ, കോരുത്തോട്, വാഴൂർ,പനച്ചിക്കാട്,പൂഞ്ഞാർ തെക്കേക്കര, രാമപുരം – 2

ഏറ്റുമാനൂർ, കങ്ങഴ, തലപ്പലം, കടപ്ലാമറ്റം, വെള്ളാവൂർ, കൂരോപ്പട, വെച്ചൂർ, കുമരകം, മേലുകാവ്, ഉഴവൂർ, നെടുംകുന്നം, തലനാട്, മീനച്ചിൽ – 1