ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ; ഫലം അപകടകരമായിരിക്കുമെന്ന് വിദഗ്ദർ
സ്വന്തം ലേഖകർ
ലണ്ടന്‍ : ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്ന് വിദഗ്ദർ.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീര്‍ത്ത ഡെല്‍റ്റ വകഭേദമാണ് പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം തുടങ്ങിയത് ദക്ഷിണാഫ്രിക്കയിലാണെങ്കിലും അത് പടര്‍ന്ന് പിടിക്കുന്നത് ബ്രിട്ടനിലാണ്.
ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുള്ളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ വിദേശ യാത്രയ്‌ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുള്ളത്. ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ദ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്.
ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് രണ്ട് വൈറസുകളും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതിനെ സാധൂകരിക്കുന്ന ഡാറ്റയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയൊരു പുതിയ വകഭേദം സൃഷ്ടിക്കപ്പെട്ടാല്‍ അത് കൂടുതല്‍ മാരകമാവും.
ഡെല്‍റ്റാ, ഒമിക്രോണ്‍ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ അത് ഒരു മ്യൂട്ടന്റ് കോംബോ വൈറസിന് കാരണമാകുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ ജീനോമിക്സ് ശാസ്ത്രജ്ഞന്‍ മൈക്ക് ബന്‍സ് പറയുന്നത്. ആല്‍ഫയും ഡെല്‍റ്റയും ജീനുകള്‍ പങ്കിടുന്നതിന്റെ ഫലമാണ് ഒമിക്‌റോണിന്റെ ലക്ഷണങ്ങള്‍ എന്നാണ് സിഡ്നിയിലെ വെസ്റ്റ്മീഡ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വൈറോളജിസ്റ്റ് സാറാ പാമര്‍ അഭിപ്രായപ്പെടുന്നത്.
പുതിയ വകഭേദങ്ങളില്‍ വിദഗ്ദ്ധര്‍ അതിനാല്‍ വളരെ ആശങ്കാകുലരുമാണ്. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, വാക്സിനേഷന്‍, സാനിറ്റൈസേഷന്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളാണ് ഇപ്പോഴും കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വഴികള്‍.