കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ എ.കണാരന്റെ ഓർമ്മദിനം ആചരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെ സമുന്നത നേതാവായിരുന്ന സഖാവ്.എ.കണാരൻ ഓർമ്മദിനം കർഷക തൊഴിലാളി യൂണിയൻ മാന്നാനം കുട്ടിപ്പടി യൂണിറ്റിൽ ആചരിച്ചു.
മേഖല കമ്മിറ്റി അംഗം മഞ്ജു ജോർജ് പതാക ഉയർത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജന്മിത്തവും അവർ നടത്തിയിരുന്ന ക്രൂരതകളും കണ്ടുവളർന്ന ബാലനായിരുന്നു സ. കണാരൻ. കീഴാളരുടെ കഷ്ടപ്പാടുകൾക്ക് എന്നാണ് ഒരു അറുതി വരുക എന്ന അമ്മയുടെ ചോദ്യമാണ് അദ്ദേഹത്തിന് കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രചോദനം ആയതെന്ന് ഉദ്ഘാടന വേളയിൽ മഞ്ജു ജോർജ് പറഞ്ഞു.
അജിത മുരളി സ്വാഗതവും , ഏലമ്മ മൈക്കിൾ നന്ദിയും പറഞ്ഞു. രമണി ചന്ദ്രൻ അധ്യക്ഷയായിരുന്നു.
രാജേഷ്, മോനിഷ പ്രവീൺ, സിനി ബൈജു എന്നിവർ അഭിവാദ്യം അർപ്പിച്ചു. കൈലാസ്, ഷിനോജ് എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0