play-sharp-fill
ഗര്‍ഭിണിയായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം തകര്‍ന്ന് ഓം പുരി ഭാര്യക്കരികിലേക്ക് തിരിച്ചെത്തിയപ്പോള്‍.

ഗര്‍ഭിണിയായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം തകര്‍ന്ന് ഓം പുരി ഭാര്യക്കരികിലേക്ക് തിരിച്ചെത്തിയപ്പോള്‍.

സ്വന്തം ലേഖകൻ

അഭിനയ മികവ് കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച ഓം പ്രകാശ് പുരി. ഹിന്ദി സിനിമകള്‍ക്ക് പുറമെ ബംഗാളി, കന്നഡ, തെലുങ്ക്, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്.

മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ട് തവണ ഓം പുരിക്ക് പദ്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആക്രോശ്. ആരോഹന്‍, അര്‍ധ് സത്യ തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസ നേടാന്‍ ഓം പുരിക്ക് കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിയറില്‍ തിളങ്ങുമ്ബോഴും ഓം പുരി വ്യക്തി ജീവിതത്തില്‍ എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ്. എഴുത്തുകാരിയായ സീമ കപൂറിനെയാണ് ഓം പുരി ആദ്യം വിവാഹം കഴിച്ചത്. നടന്‍ അന്നു കപൂറിന്റെ സഹോദരിയാണ് സീമ കപൂര്‍. എന്നാല്‍ എട്ട് മാസം മാത്രമേ ഈ വിവാഹ ബന്ധം നിലനിന്നുള്ളൂ.

പിന്നീടിരുവരും വേര്‍പിരിഞ്ഞു. നന്ദിത പുരിയാണ് നടന്റെ രണ്ടാം ഭാര്യയായി കടന്ന് വന്നത്. 2009 ല്‍ അണ്‍ലൈക്ക്ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓം പുരി എന്ന പേരില്‍ പുസ്തകം ഇവര്‍ പുറത്തിറക്കി.

ഇതിലെ ചില പരാമര്‍ശങ്ങള്‍ ഓം പുരിയെ ചൊടിപ്പിച്ചു. നടന്റെ പഴയ പ്രണയ ബന്ധങ്ങളെക്കുറിച്ച്‌ ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. പിന്നീട് ഓം പുരിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് നന്ദിത പരാതി നല്‍കുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു.

പിന്നീട് ആദ്യ ഭാര്യ സീമ കപൂറുമായി ഓം പുരി വീണ്ടും ഒരുമിച്ച്‌ ജീവിക്കുകയും ചെയ്തു. ഓം പുരിയെക്കുറിച്ച്‌ സീമ കപൂര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 1990 ലായിരുന്നു ഓം പുരി, സീമ കപൂര്‍ വിവാഹം. എട്ട് മാസത്തിനുള്ളില്‍ പിരിഞ്ഞ ഈ ബന്ധത്തിനിടെ സീമ കപൂര്‍ ഗര്‍ഭിണിയുമായിരുന്നു.
കുഞ്ഞ് ജനിക്കുന്നതിന് മുമ്ബ് മരിക്കുകയും ചെയ്തു. ഓം പുരിക്ക് പിന്നാലെ കുഞ്ഞിനെയും നഷ്ടപ്പെട്ടതോടെ സീമ കപൂര്‍ തകര്‍ന്നു. ഗര്‍ഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ചത് വിഷമിപ്പിച്ചിരുന്നു എന്ന് സീമ കപൂര്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കെയാണ് അദ്ദേഹം എന്നെ വിട്ട് പോയത്. ആ പരാതി എപ്പോഴുമുണ്ടായിരുന്നു. ഒരു ബന്ധം ചിലപ്പോള്‍ മുന്നോട്ട് പോയില്ലെന്നിരിക്കാം.

പക്ഷെ ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് എന്ത് സംഭവിച്ചു? ആശുപത്രിയില്‍ കിടക്കവെ എന്റെ അടുത്ത് അദ്ദേഹം വേണമെന്നുണ്ടായിരുന്നു. പുരി സാബിനെ എനിക്ക് നഷ്ടപ്പെട്ടു. കുഞ്ഞിനെ കൂടി നഷ്ടപ്പെടുന്നത് വേദനാജനകമായിരുന്നു. ആ സുഹൃത്ത് എവിടെ പോയെന്ന് ഞാന്‍ ആലോചിക്കുമായിരുന്നെന്നും സീമ കപൂര്‍ തുറന്ന് പറഞ്ഞു.

ഓം പുരി തന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഘട്ടത്തെക്കുറിച്ചും സീമ കപൂര്‍ സംസാരിച്ചു. ‍ഞങ്ങള്‍ തമ്മില്‍ കാലങ്ങളായുള്ളതും ആഴമുള്ളതുമായി ബന്ധം ഉണ്ടെന്ന് തോന്നി. പ്രായം കൂടുകയും വൈകാരികമായി ദുര്‍ബലമാവുകയും ചെയ്യുമ്ബോള്‍ ഒരു താങ്ങ് ആവശ്യമുണ്ട്.
പുരി സാബ് എന്റെയടുത്ത് തിരിച്ചെത്തിയപ്പോള്‍‌ അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. അല്ലായിരുന്നെങ്കില്‍ അദ്ദേഹം തിരിച്ച്‌ വരില്ലായിരുന്നെന്നും സീമ കപൂര്‍ പറഞ്ഞു. ഓം പുരിയുടെ മരണം തന്നെ ഇപ്പോഴും തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സീമ കപൂര്‍ തുറന്ന് പറഞ്ഞു.

മുമ്ബൊരിക്കല്‍ സീമ കപൂറിനെക്കുറിച്ച്‌ ഓം പുരിയും സംസാരിച്ചിരുന്നു. നന്ദിതയും ഞാനും ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ സീമ പിന്‍മാറി. ഞാന്‍ സീമയോട് കാണിച്ചത് അനീതിയായിരുന്നു. ഡിവോഴ്സായ ശേഷം അവള്‍ ഒറ്റയ്ക്ക് ജീവിച്ചു. മറ്റൊരു വിവാഹം കഴിച്ചില്ല. എനിക്കവളോടൊപ്പം ജീവിക്കണം, എന്നാണത്രെ ഓം പുരി പറഞ്ഞത്.