നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; ഗുസ്തിയില്‍ രവികുമാര്‍ ദഹിയ ഫൈനലില്‍; രണ്ടാം റൗണ്ടും മത്സരവും അവസാനിക്കാന്‍ 30 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ എതിരാളിയെ പിന്‍ഫോളിലൂടെ കീഴടക്കി; അതിശയിപ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന് കയ്യടിച്ച് രാജ്യം
സ്വന്തം ലേഖകന്‍
ടോക്യോ: ഒളിമ്ബിക്സില്‍ പുരുഷ വിഭാഗം 57 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ രവി ദാഹിയ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. നാളെ ഉച്ചയോടെ അത് സ്വര്‍ണ്ണമാണോ വെള്ളിയോണോ എന്നറിയാം.
പുരുഷന്മാരുടെ 57കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കസാകിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് രവി കുമാര്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. കസാകിസ്ഥാന്‍ താരത്തിനോട് പോയിന്റില്‍ പിന്നില്‍ നിന്നെങ്കില്‍ വിന് ബൈ ഫാളിലൂടെയാണ് രവി കുമാര്‍ പോയിന്റ് പിടിച്ചത്. ഒരു സമയത്ത് 2 – 9ന് വളരെ പിന്നിലായിരുന്ന രവി മത്സരത്തില്‍ പരാജയപ്പെടും എന്നു വരെ ഉറപ്പിച്ചിരുന്നു. അവിടെ നിന്നുമാണ് അവിശ്വസനീയമായ രീതിയില്‍ ഇന്ത്യന്‍ താരം മടങ്ങി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുമ്ബ് ഇന്ത്യക്കു വേണ്ടി ഒളിമ്ബിക്സ് ഗുസ്തിയില്‍ മെഡല്‍ നേടിയിട്ടുള്ളത്.
അതേസമയം, ഫ്രീസ്റ്റൈല്‍ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പൂനിയ സെമിയില്‍ തോറ്റു. 2018ലെ ലോക ചാംപ്യനായ യുഎസ് താരം ഡേവിഡ് മോറിസ് ടെയ്ലര് 100നാണ് സെമിയില്‍ ദീപക്കിനെ വീഴ്ത്തിയത്. ഇനി വ്യാഴാഴ്ച വെങ്കല മെഡലിനായി ദീപക് ഗോദയിലിറങ്ങും. ചൈനീസ് താരം സുഷന്‍ ലിന്നിനെ 63ന് തോല്‍പ്പിച്ചാണ് ദീപക് സെമിയില്‍ കടന്നത്. നൈജീരിയന്‍ താരം എകറെകെമി അഗിയോമോറിനെ 121ന് തകര്‍ത്തായിരുന്നു ദീപക് ക്വാര്‍ട്ടറില്‍ കടന്നത്.