play-sharp-fill
ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി;ഓപ്പറേഷന്‍ ചെയ്താല്‍ കാല് ചെറുതാകും; ഇനിയും കാല് ചെറുതായാല്‍ പിന്നേം ആളുകള്‍ കളിയാക്കും; വെളിപ്പെടുത്തി മമ്മൂട്ടി

ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി;ഓപ്പറേഷന്‍ ചെയ്താല്‍ കാല് ചെറുതാകും; ഇനിയും കാല് ചെറുതായാല്‍ പിന്നേം ആളുകള്‍ കളിയാക്കും; വെളിപ്പെടുത്തി മമ്മൂട്ടി

സ്വന്തം ലേഖകന്‍

കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞ സ്വന്തം അനുഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായി. അത് ഇതുവരെ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. -മമ്മൂട്ടിയുടെ വാക്കുകള്‍ ഒരേ സമയം പ്രചോദനവും വേദനയും സമ്മാനിച്ചിരിക്കുകയാണ് ആരാധകര്‍ക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതായാലും ഇനിയുള്ള കാലത്ത് ഇത്തരം ശസ്തരക്രിയകള്‍ വളരെ എളുപ്പമാകട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ വെച്ചായിരുന്നു ചടങ്ങ്.എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.