മോഷ്ടിച്ച ഹെൽമറ്റ് വിൽക്കാൻ പതിനഞ്ചു വയസ്സുകാരൻ ഓൺലൈനിൽ പരസ്യം നൽകി ; വാങ്ങാനെത്തിയത് യഥാർത്ഥ ഉടമകൾ

മോഷ്ടിച്ച ഹെൽമറ്റ് വിൽക്കാൻ പതിനഞ്ചു വയസ്സുകാരൻ ഓൺലൈനിൽ പരസ്യം നൽകി ; വാങ്ങാനെത്തിയത് യഥാർത്ഥ ഉടമകൾ

 

സ്വന്തം ലേഖിക

കൊച്ചി: മോഷ്ടിച്ച ഹെൽമറ്റ് വിൽക്കാൻ ഓൺലൈനിൽ പരസ്യം നൽകിയ പതിനഞ്ചുകാരന് കിട്ടിയത് എട്ടിന്റെ പണി. ഒഎൽഎക്സ് സൈറ്റിൽ വിൽപ്പനയ്ക്കായി വെച്ച ഹെൽമറ്റിന്റെ പരസ്യം കണ്ട് ഇത് വാങ്ങാനെത്തിയത് യഥാർത്ഥ ഉടമകളായിരുന്നു.

ഹെൽമറ്റ് നഷ്ടപ്പെട്ടവർ സൈറ്റിൽ രണ്ടായിരം രൂപ വിലപറഞ്ഞതോടെ ഫോൺ നമ്പറടക്കം നൽകിയതിന് ശേഷമാണ് തങ്ങളുടെ ഹെൽമറ്റാണെന്നും മോഷ്ടാവ് കുട്ടിയാണെന്നും ഉടമകൾ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ കടമ്പ്രയാറിലാണ് സംഭവം. 5000 രൂപ വിലയുള്ള ഹെൽമറ്റാണ് മോഷണം പോയത്. ഒഎൽഎക്സ് സൈറ്റ് വഴി ഫോൺ നമ്പറിടാതെ ഓഫർ വില ചോദിച്ചായിരുന്നു പതിനഞ്ച് വയസ്സുകാരൻ പരസ്യം നൽകിയത്. ഉടമകൾ പോലീസിൽ അറിയിച്ചതോടെയാണ് കുട്ടി പിടിയിലായത്. ഹെൽമറ്റ് ഉടമയ്ക്ക് കൈമാറിയതിന് ശേഷം പോലീസ് കുട്ടിയെ താക്കീത് ചെയ്ത് വിട്ടയച്ചു.

ബൈക്കിലെ പിൻസീറ്റ് യാത്രക്കാർക്കും കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ ഹെൽമറ്റ് മോഷണം വ്യാപിച്ചിരിക്കുകയാണ്. റോഡരുകിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്നാണ് ഹെൽമറ്റ് പതിവായി മോഷണം പോകുന്നത്. ഹെൽമറ്റ് വിൽക്കുന്ന ഇതരസംസ്ഥാനക്കാരടക്കം മോഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.