ബിജെപി ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുന്നു : ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

ബിജെപി ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുന്നു : ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

 

സ്വന്തം ലേഖകൻ

പുതുപ്പള്ളി: കേന്ദ്ര സർക്കാർ ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുകയാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും പ്രതിഷേധപ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് അശ്വിൻ അധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ കെ.എസ്. യു തൃശൂർ ജില്ലാ കമ്മിറ്റി അധ്യക്ഷനുമായ ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യോതി വിജയകുമാർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജില്ലാ സെക്രട്ടറിമാരായ സച്ചിൻ മാത്യു, അജിൽ, ഡെന്നിസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലിൽ, മാത്യു വർഗീസ്, അജിൽ മള്ളിയിൽ, അജു മുണ്ടിയാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Tags :